ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15700ന് മുകളില്‍

bse


മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

സെന്‍സെക്സ് 380 പോയന്റ് ഉയര്‍ന്ന് 52,579ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തില്‍ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.