'പണമില്ല', ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍; റിപ്പോര്‍ട്ട്

google news
twitter

 

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം അടച്ചു പൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയിലെ ഏകദേശം 90 ശതമാനം ജീവനക്കാരെയും ട്വിറ്റര്‍ പിരിച്ചുവിട്ടത്. ന്യൂ ഡല്‍ഹിയിലെയും മുംബൈയിലെയും ട്വിറ്ററിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടിയിരുന്നു. അതേസമയം, ഇതുവരെ ഇതിനെകുറിച്ച് ട്വിറ്ററിന്റെ ഇന്ത്യയിലുള്ള അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
 

Tags