തലസ്ഥാന നഗരത്തിൽ ഇനി വ്യാപാര പോരാട്ടം; ഓഫറുകളുടെ പെരുമഴ‍യുമായി ലുലു

google news
dd

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഇനി വ്യാപാര പോരാട്ടം.  ഓഫറുകളുടെ പെരുമഴ‍യുമായി ലുലു എത്തുമ്പോൾ‌ തങ്ങളുടെ കച്ചവടം നിലനിർത്താൻ‌ ബിഗ് ബസാർ, പോ‍ത്തീസ്, രാമചന്ദ്ര, റിലയൻസ് തുടങ്ങിയ റീട്ടെയിൽ വമ്പ‍ൻമാരും കളി തുടങ്ങി.മാൾ ഓഫ് ട്രാവൻകൂർ, സെൻട്രൽ മാൾ എന്നിവരും വിലക്കുറ‍വുമായി രംഗത്തുണ്ട്. ഇവരെല്ലാം ഉൽപന്നങ്ങൾക്കു വില കുറച്ച് കച്ചവടം പിടിക്കാൻ പരസ്പരം മ‍ത്സരിക്കുമ്പോൾ ആത്യന്തികമായി നേട്ടം  ഉപഭോക്താക്കൾക്കാണ്.

ക്രിസ്മസ്, പുതുവ‍ത്സര വിപണി ലക്ഷ്യമിട്ട് മിക്ക സ്ഥാപനങ്ങളും ഇപ്പോൾ തന്നെ ഓഫർ വിൽപന ആരംഭിച്ചു കഴിഞ്ഞു. ഒ‍ന്നെടുത്താൽ ഒന്നു ഫ്രീ, രണ്ടെടു‍ത്താൽ ഒന്നു ഫ്രീ, 50% മുതൽ 70% വരെ ഡിസ്കൗണ്ട് തുടങ്ങിയവയാണ് പ്രധാന ആകർഷ‍ണങ്ങൾ.ബുധനാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക വിലക്കിഴിവുമായി ഹൈപ്പർ മാർക്കറ്റുകൾ പച്ചക്കറി വിൽപന പൊടിപൊടിക്കുകയാണ്. 

Tags