ഇനി കെ-​സ്വിഫ്റ്റ് സംരംഭകർക്ക് 50 കോടി വരെ അംഗീകാരം

k swift
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് അം​​​ഗീ​​​കാ​​​ര പ​​​ത്രം ന​​​ല്‍​കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍ കെ - ​​​സ്വി​​​ഫ്റ്റി​​​ന്‍റെ പു​​​തു​​​ക്കി​​​യ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​ന്നു.ക​​​ള​​​മ​​​ശേ​​​രി കീ​​​ഡ് ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ് പു​​​തു​​​ക്കി​​​യ കെ - ​​​സ്വി​​​ഫ്റ്റ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് നി​​​ര്‍​വ​​​ഹി​​​ച്ചു.

സൂ​​​ക്ഷ്മ ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​ര സം​​​രം​​​ഭ​​​ങ്ങ​​​ള്‍ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പ പ​​​രി​​​ധി 10 കോ​​​ടി​ രൂ​​പ​​യി​​ല്‍ നി​​​ന്ന് 50 കോ​​​ടി രൂ​​പ ആ​​​യി ഉ​​​യ​​​ര്‍​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​​യ​​​ത്.

ഏ​​​ക​​​ദേ​​​ശം 15,600 ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ സൂ​​​ക്ഷ്മ - ചെ​​​റു​​​കി​​​ട - ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍ പോ​​​ര്‍​ട്ട​​​ല്‍ വ​​​ഴി അം​​​ഗീ​​​കാ​​​ര പ​​​ത്രം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 3000 കോ​​​ടി​​​യി​​​ല​​​ധി​​​കം നി​​​ക്ഷേ​​​പ​​​വും കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​ഴി ല​​​ഭി​​​ച്ചു. വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്രം ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ബി​​​ജു പി.​ ​​ഏ​​​ബ്ര​​​ഹാം, കെ​​​എ​​​സ്‌​​​ഐ​​​ഡി​​​സി എ​​​ജി​​​എം വ​​​ര്‍​ഗീ​​​സ് മാ​​​ല​​​ക്കാ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

നേ​​​ര​​​ത്തെ 10 കോ​​​ടി​​​യി​​​ല്‍ താ​​​ഴെ മു​​​ത​​​ല്‍ മു​​​ട​​​ക്കു വ​​​രു​​​ന്ന​​​തും മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡി​​​ന്‍റെ ചു​​​വ​​​പ്പു വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പെ​​​ടാ​​​ത്ത​​​തു​​​മാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കാ​​​ണ് കെ-​​​സ്വി​​​ഫ്റ്റ് വ​​​ഴി അം​​​ഗീ​​​കാ​​​ര പ​​​ത്രം ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.