റിങ് ദി ബെല്‍ ചടങ്ങുമായി എന്‍എസ്ഇ ആഗോള നിക്ഷേപ വാരാഘോഷത്തിനു തുടക്കം കുറിച്ചു
Oct 13, 2023, 19:50 IST

കൊച്ചി: റിങ് ദി ബെല്‍ ചടങ്ങുമായി നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ആഗോള നിക്ഷേപ വാരാഘോഷത്തിനു തുടക്കം കുറിച്ചു. സെബിയും ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സും ചേര്‍ന്നാണ് വാരാഘോഷത്തിനു നേതൃത്വം നല്‍കുന്നത്. നിക്ഷേപക വിദ്യാഭ്യാസവും സംരക്ഷണവും ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യവുമായാണിതു സംഘടിപ്പിക്കുന്നത്.
റിങ് ദി ബെല്‍ ചടങ്ങില്‍ സെബി മുഴുവന്‍ സമയ അംഗമായ അനന്ത് നാരായണ്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി. നിലവിലുള്ള നിക്ഷേപകര്‍ക്കും പുതുതായി എത്താന്‍ സാധ്യതയുള്ളവര്‍ക്കുമായി പ്രാദേശിക ഭാഷകളിലുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് ഈ വര്‍ഷത്തെ വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്. ആഗോള നിക്ഷേപ വാരാഘോഷം ഒക്ടോബര്‍ 15-ന് സമാപിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം