ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കിൽ ഓ​ഫ്‌​ഷോ​ര്‍ ഫണ്ട്

google news
fedral bank
കൊ​​​ച്ചി: പ്ര​​​വാ​​​സി​​​ക​​​ളും അ​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്കാ​​​യി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് പു​​​തി​​​യ ഓ​​​ഫ്‌​​​ഷോ​​​ര്‍ ഫ​​​ണ്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.ഇ​​​ക്വി​​​റ​​​സ് വെ​​​ല്‍​ത്തും സിം​​​ഗ​​​പൂ​​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ഗോ​​​ള ഫ​​​ണ്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​മ്പ​​​നി സ്‌​​​കൂ​​​ബ് ക്യാ​​​പി​​​റ്റ​​​ലു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് യു​​​എ​​​സ് ഡോ​​​ള​​​റി​​​ലു​​​ള്ള ഫി​​​ക്‌​​​സ​​​ഡ് മെച്യു​​​രി​​​റ്റി നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.മൂ​​​ന്നു വ​​​ര്‍​ഷ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഫ​​​ണ്ട് 6.50 ശ​​​ത​​​മാ​​​നം വ​​​രെ വാ​​​ര്‍​ഷി​​​ക വ​​​രു​​​മാ​​​നം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

കാ​​​ലാ​​​വ​​​ധി ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്കു കൂ​​​ടി നീ​​​ട്ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വു​​​മു​​​ണ്ട്. നി​​​ക്ഷേ​​​പ​​​രം​​​ഗ​​​ത്ത് 70 വ​​​ര്‍​ഷ​​​ത്തി​​​ലേ​​​റെ പ്ര​​​വ​​​ര്‍​ത്ത​​​ന പാ​​​രമ്പ​​​ര്യ​​​വും, 5,000 കോ​​​ടി ഡോ​​​ള​​​റി​​​ല​​​ധി​​​കം വി​​​നി​​​യോ​​​ഗി​​​ച്ച്‌ അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്തു​​​മു​​​ള്ള വി​​​ദ​​​ഗ്ധ​​​രു​​​ടെ 
സം​​​ഘ​​​മാ​​​ണ് ഫ​​​ണ്ട് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

Tags