പാനസോണിക് ലൈഫ് സൊലൂഷൻസ് തിരുവനന്തപുരത്തെ ആദ്യത്തെ ഷോറൂം തുറക്കുന്നു

google news
66
തിരുവനന്തപുരം: ഇന്ത്യയുടെ നിത്യഹരിത നഗരമായ തിരുവനന്തപുരത്ത് പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ ഭവന നിർമ്മാണ രംഗത്തെ അത്യാധുനിക സംവിധാനങ്ങളുടെ ഷോറൂം തുറക്കുന്നു. രാജ്യത്ത് ഇലക്ട്രിക്കൽ നിർമ്മാണ വസ്തുക്കളുടെ രംഗത്തെ ഏറ്റവും വലിയ നിർമ്മാതാക്കളിലൊരാളായ പാനസോണിക് ലൈഫ് സൊലൂഷൻസ് വൈവിദ്ധ്യമാർന്ന സ്മാർട്ട് ഇലക്ട്രോണിക്, വൈദ്യുത, ഭവനനിർമ്മാണ, ഊർജ്ജ, ഹോം ഓട്ടോമേഷൻ ഉപകരണങ്ങളുടെ ഇന്ത്യയിലെ 11-ാമത്തേയും തിരുവനന്തപുരത്തെ ആദ്യത്തേയും എക്‌സ്‌ക്ലൂസീവ് ഷോറൂമാണ് ആരംഭിക്കുന്നത്.

അത്യാധുനികവും പുതുതലമുറ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും ഇണക്കിച്ചേർത്ത വൈവിദ്ധ്യമാർന്ന അത്യാധുനികവും പുതുതലമുറ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും ഇണക്കിച്ചേർത്ത മോഡുലാർ കിച്ചണുകൾ, വസ്ത്രഅലമാര, ഇലക്ട്രോണിക് ടോയ്‌ലറ്റ് സീറ്റ് (ഇടിഎസ്), വസ്ത്രങ്ങൾ ഉണക്കുന്നതിനുള്ള സംവിധാനം, കറങ്ങുന്ന ഷൂ റാക്ക്, ഭവന, വാണിജ്യ, വ്യവസായ രംഗങ്ങളിൽ ഉപയോഗിക്കാവുന്ന സീറ്റഡ് ഷോവർ തുടങ്ങിയ ആങ്കർ, പാനസോണിക് ഉൽപന്നങ്ങൾ ഇവിടെ നിന്നും ലഭിക്കും.

കെട്ടിട നിർമ്മാതാക്കൾ കൂടുതൽ വാണിജ്യ, ഭവന പദ്ധതികൾ ആരംഭിക്കുന്നത് കാരണം വേറിട്ട ആധുനിക ഭവന നിർമ്മാണ ഉൽപന്നങ്ങൾക്കുവേണ്ടിയുള്ള ആവശ്യകത തിരുവനന്തപുരത്ത് ഉയരുകയാണ്. തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് ബിസിനസുകാർ, ആർക്കിടെക്ടുകൾ, ഇന്റീരിയർ ഡിസൈനർമാർ, ഉപഭോക്താക്കൾ എന്നിവർക്കായി ഉയർന്ന സുരക്ഷിതത്വവും സുഖവും ഉപയോഗിക്കാനുള്ള സൗകര്യവുമുള്ള താരതമ്യം ചെയ്യാൻ കഴിയാത്ത അനുഭവങ്ങൾ പ്രദാനം ചെയ്യാൻ പാനസോണിക് ലൈഫ് സൊലൂഷൻസിന്റെ ആഗോള വൈദഗ്ദ്ധ്യത്തിന് സാധിക്കും. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷോറൂം ആധുനിക ഭവന, ലിവിങ് ഉൽപന്നങ്ങളുടേയും സൊലൂഷൻസിന്റേയും വൈവിദ്ധ്യമാർന്ന നിരയുള്ള പാനസോണിക് ലൈഫ് സൊലൂഷൻസിന്റെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകും.

'ഇന്ന് ഉപഭോക്താക്കൾ തങ്ങളുടെ ഇന്റീരിയർ ഇടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ സുഖം, സുരക്ഷ, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഭവന നിർമ്മാണ സൊലൂഷനുകൾക്ക് നൂതനവും യുണീക്കുമായ രൂപകൽപനകൾ ലഭിക്കുന്നതിനുള്ള ആവശ്യകത ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സുഖത്തിനും സൗകര്യത്തിനുമൊപ്പം ആവശ്യമുള്ളപ്പോഴെല്ലാം പെട്ടെന്ന് ഞങ്ങളുടെ സേവനം ലഭ്യമാക്കി ഉപഭോക്താവിന് തൃപ്തി നൽകാനാണ് തിരുവനന്തപുരത്ത് ഷോറൂം ആരംഭിക്കുന്നതിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. സ്മാർട്ട് ഭവന, ലിവിങ് സൊലൂഷൻസുകളെ കുറിച്ചുള്ള പാനസോണിക്കിന്റെ ആഗോള നൂതന ആശയങ്ങളുടെ ഭാഗമായ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും ഉപഭോക്താക്കൾക്ക് അവ അനുഭവിച്ച് അറിയാനുമുള്ള ഇടമായി ഈ ഷോറൂമുകൾ പ്രവർത്തിക്കും. ഞങ്ങളുടെ ഓഫ്‌ലൈൻ സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയും 2023 അവസാനത്തോടെ ഇന്ത്യയിൽ 20-ൽ അധികം ഇത്തരം ഷോറൂമുകൾ തുറക്കുകയും ചെയ്യും,' പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യയുടെ ജനറൽ മാനേജർ (ഹൗസിങ് ബിസിനസ്- ഇന്ത്യ ഓപ്പറേഷൻസ്) മിസ്റ്റർ രാഹുൽ ഥാക്കർ പറഞ്ഞു.

'പാനസോണിക് ലൈഫ് സൊലൂഷൻസിന്റെ തിരുവനന്തപുരത്തെ ആദ്യത്തേതും ഇന്ത്യയിലെ 11-ാമത്തേതുമായ എക്‌സ്‌ക്ലൂസീവ് ഷോറൂം ആരംഭിക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. തിരുവനന്തപുരത്തെ വിപണിയിൽ ആധുനികവും കാര്യക്ഷമവുമായ ഭവന നിർമ്മാണ സൊലൂഷനുകൾക്കുള്ള ആവശ്യകത വർദ്ധിക്കുകയാണ്. മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ എന്ന നിലയിൽ പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഭവന, വാണിജ്യ അടിസ്ഥാന സൗകര്യ പദ്ധതികളിൽ. ഈ മേഖലയിലെ ഉൽപന്നങ്ങളിൽ സുഖവും സൗകര്യവും വർദ്ധിപ്പിക്കുന്ന ഉൽപന്നങ്ങൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള അവസരം ഈ ഷോറൂം നൽകുന്നു,' ഫ്രാഞ്ചൈസി ഉടമ മിസ്റ്റർ റോബിൻ രാജേഷ് പറഞ്ഞു.

തിരുവനന്തപുരം എഫ് സി ഐയ്ക്ക് സമീപം ഉള്ളൂർ റോഡിൽ കേശവദാസ പുരത്ത് ട്രാവൻകൂർ ഗ്രീൻസിൽ ആണ് 1200 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഷോറൂം സ്ഥാപിച്ചിട്ടുള്ളത്.പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ച് പാനസോണിക് കോർപറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ (ആങ്കർ ഇലക്ട്രിക്കൽസ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്നു) 1963-ൽ ആണ് സ്ഥാപിച്ചത്. ഉൽപന്നങ്ങളുടെ നിര പതിവായി വർദ്ധിപ്പിക്കുകും വിപണി വിഹിതം വളരുകയും ചെയ്യുന്ന കമ്പനി ഇന്ത്യയിലെമ്പാടും സാന്നിദ്ധ്യമുള്ള ഇലക്ട്രിക്കൽ നിർമ്മാണ വസ്തുക്കളുടെ പ്രമുഖ ഉൽപാദകരാണ്. കമ്പനിയുടെ വിൽപനയും പ്രവർത്തന ലാഭവും കുത്തനെ ഉയരുന്നു. 40 ബില്ല്യൺ രൂപയുടെ അറ്റ വിൽപനയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്നത്. ഇന്ത്യയിലെ വൈദ്യുത മേഖലയിലെ പ്രമുഖരായ കമ്പനിക്ക് 35 ആഭ്യന്തര ഓഫീസുകളും 9500 ജീവനക്കാരും ഉണ്ട്.

നിലവിൽ, ഇന്ത്യയിൽ നാല് സ്ഥലങ്ങളിലായി 6 നിർമ്മാണ യൂണിറ്റുകളിൽ ഗുണനിലവാരത്തിന് പര്യായമായി മാറിയ വൈദ്യുത ഉപകരണങ്ങൾ നിർമ്മിക്കുന്നു. വയറുകളും കേബിളുകളും, ലൈറ്റിങ്, സോളാർ വൈദ്യുതി, വയറിങ് ഉപകരണങ്ങൾ, സ്വിച്ച്ഗിയറുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഇൻഡോർ എയർ ക്വാളിറ്റി (ഐഎക്യു) തുടങ്ങിയ മേഖലകളിൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിൽ സോളാർ വൈദ്യുതി വികസിപ്പിക്കുന്നതിലും ഉപയോഗം വർദ്ധിപ്പിക്കുന്നതിലും മുൻനിരയിലാണ് കമ്പനി.

വെബ്‌സൈറ്റ്: https://lsin.panasonic.com/ 
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക:
സലോനി ദാവേ | + 91 9664853836 | saloni.dave@mslgroup.com
പ്രശാന്ത് ഠണ്ടൻ | +91 9886160076 | prashant.tandon@in.panasonic.com

Tags