കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷനുമായി പേടിഎം ​​​​​​​

google news
55

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഉപ സ്ഥാപനമായ പേടിഎം പേയ്‌മെന്റ്‌സ് സ്‌വീസ് ലിമിറ്റഡ് അതിന്റെ കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ അല്ലെങ്കില്‍ ''പേടിഎം ടോക്കണ്‍ ഗേറ്റ്‌വേ'' ഉപയോഗിച്ച് മുന്നേറ്റം നടത്തി. മിന്ത്ര, ഒയോ, ഡൊമിനോസ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായും കമ്പനി സഹകരിക്കുന്നുണ്ട്. വിസ, മാസ്റ്റര്‍കാര്‍ഡ്, റൂപെ തുടങ്ങിയ പേയ്‌മെന്റ് ഭീമന്മാരുമായും സഹകരിക്കുന്നുണ്ട്. സഹകരണത്തിലൂടെ എല്ലാ പേടിഎം ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ സേവനം ലഭ്യമാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
 

ശരിയായ കാര്‍ഡ് വിവരങ്ങള്‍ വ്യാപാരികളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്തതിനാല്‍ ടോക്കണൈസ്ഡ് കാര്‍ഡ് ഇടപാടുകള്‍ വളരെ സുരക്ഷിതമാണ്. ടോക്കണൈസേഷനില്‍ കാര്‍ഡ് വിവരങ്ങള്‍ 16 അക്ക നമ്പറിന് പകരമായി 'ഡിജിറ്റല്‍ ടോക്കണായി' സ്റ്റോര്‍ ചെയ്യുന്നു. ഉപയോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ ഉപയോക്താവിന് മാത്രം അറിവുള്ളതായിരിക്കുമെന്ന് ഡിജിറ്റല്‍ ടോക്കണ്‍ ഉറപ്പു വരുത്തും. അത് വ്യാപാരികളുമായോ മറ്റേതെങ്കിലും ഇടപാടുകാരുമായോ പങ്കുവയ്ക്കപ്പെടുന്നില്ല. പകരം ഇഷ്യൂ ചെയ്യുന്ന ബാങ്കുമായും അനുബന്ധ നെറ്റ്‌വര്‍ക്കുകളുമായും മാത്രമേ വിവരങ്ങള്‍ പങ്കുവയ്ക്കൂ. അതിന് ഉപഭോക്താവിന്റെ സമ്മതവും അംഗീകാരവും വേണം.
 

ഇത്തരം സുരക്ഷിത മാര്‍ഗങ്ങള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെ തടയുന്നതിന് ഉപകരിക്കും. കാര്‍ഡ് ടോക്കണൈസേഷന്‍ ഫീച്ചര്‍ ഇല്ലെങ്കില്‍ ഉപയോക്താവിന് 16അക്ക ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് നമ്പര്‍ ഓരോ ഓണ്‍ലൈന്‍ ഇടപാടിനും നല്‍കേണ്ടിവരും.ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇത് നിര്‍ണായകമാണ്. ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ നല്‍കേണ്ടിവരും. സേവ് ചെയ്ത കാര്‍ഡ് ഫീച്ചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ഇടപാടു നടത്താം. പെട്ടെന്ന് പരിശോധനകളും നടത്താം.
ആര്‍ബിഐ മാര്‍ഗനിര്‍ദേശമനുസരിച്ച് എല്ലാ വ്യാപാരികളും ഇ-കൊമേഴ്‌സ് സ്റ്റോറുകളും ഡിസംബര്‍ 31നു മുമ്പ് പുതിയ കാര്‍ഡ്-ഓണ്‍-ഫയല്‍ ടോക്കണൈസേഷന്‍ ഫീച്ചര്‍ സ്വീകരിക്കണം.

 

ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഭാവിയാണ് ടോക്കണൈസേഷനെന്നും വിവരങ്ങളൊന്നും ആരുമായും പങ്കുവയ്ക്കാത്തതിനാല്‍ അത് സുരക്ഷിതമാണെന്നും തങ്ങളുടെ വ്യാപാര പങ്കാളികള്‍ക്ക് ഇനി ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത സുരക്ഷിത പേയ്‌മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കാമെന്നും ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ സുരക്ഷിതത്വത്തിന് പേടിഎം പ്രാധാന്യം നല്‍കുന്നുവെന്നും പേടിഎം ടോക്കണ്‍ ഗേറ്റ്‌വേ ഓഫര്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രവീണ്‍ ശര്‍മ പറഞ്ഞു.   

Tags