ഡീലുകളും ഇളവുകളുമായി പേടിഎമ്മിന്റെ 'ഇന്ത്യന്‍ ബ്രാന്‍ഡ് സെയില്‍'

google news
paytm
 

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറില്‍ 'ഇന്ത്യന്‍ ബ്രാന്‍ഡ് സെയില്‍' ആരംഭിച്ചു. ഡീലുകളിലൂടെയും ഡിസ്‌ക്കൗണ്ടുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ നേരിട്ട് വാങ്ങാം. ഉല്‍സവ കാലത്തോടനുബന്ധിച്ചുള്ള ഈ വില്‍പ്പന ഒക്‌ടോബര്‍ 31വരെയുണ്ടാകും.

പേടിഎം മിനി ആപ്പ് സ്റ്റോറില്‍ 250ലധികം ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് ഉണ്ടാകും. 70 ശതമാനം വരെ ഡിസ്‌ക്കൗണ്ടുകളും ഉണ്ടാകും. ഓരോ പര്‍ച്ചേസിനും ഒപ്പം 300 രൂപവരെ കാഷ്ബാക്കും ഉറപ്പാണ്.

കച്ചവടക്കാര്‍ക്ക് പ്രമുഖ ബ്രാന്‍ഡുകള്‍, രുചികരമായ ഭക്ഷണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ആക്‌സസറികള്‍, ചമയങ്ങള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും അതിലപ്പുറവും വാങ്ങാം. പേടിഎം വാലറ്റ്, പേടിഎം യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിങ്, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയവയില്‍ ഏതു മാര്‍ഗം ഉപയോഗിച്ചും കച്ചവടക്കാര്‍ക്ക് പണം അടയ്ക്കാം. ഉല്‍പ്പന്നം തിരയുന്നതു മുതല്‍ പേയ്‌മെന്റ് വരെയുള്ള മുഴുവന്‍ ഇടപാടും പേടിഎം മിനി ആപ്പില്‍ നടക്കും. സര്‍വീസും ഡെലിവറിയും ബ്രാന്‍ഡുകള്‍ നേരിട്ടായിരിക്കും.

ഗ്രീന്‍ബ്രൂ, കിയാര കോസ്‌മെറ്റിക്‌സ്, ആരാ ഡിസൈന്‍സ്, സോള്‍ഫുള്‍ ബൈ മിതാലി, ദി സോപ്പ് കമ്പനി ഇന്ത്യ, പോല്‍ക്ക പോപ്, ബയോബ്ലഷ്, ഫുഡ് ക്ലൗഡ്, ഇന്ത്യന്‍ സ്ട്രിങ്‌സ്, അമയ ഡെകോഴ്‌സ്, വിവിങ്ക തുടങ്ങിയവയാണ് വില്‍പ്പനയില്‍ പങ്കെടുക്കുന്ന ബ്രാന്‍ഡുകളില്‍ ചിലത്.

ബ്രാന്‍ഡുകള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന പ്രവണത ഇന്ത്യയില്‍ ഏറിയിട്ടുണ്ടെന്നും ഇ-കൊമേഴ്‌സിന്റെ കുതിപ്പിന് ഇത് നിര്‍ണായകമാണെന്നും ഇന്ത്യന്‍ ബ്രാന്‍ഡ് വില്‍പ്പനയിലൂടെ പേടിഎം  ഉയര്‍ന്നു വരുന്ന ബ്രാന്‍ഡുകള്‍ക്ക് അവസരം ഒരുക്കുകയാണെന്നും ബോധവല്‍ക്കരണത്തിലൂടെ കമ്പനിയുടെ ബ്രാന്‍ഡ് വളര്‍ത്തുന്നതിനും സഹായിക്കുമെന്നും പേടിഎം വക്താവ് പറഞ്ഞു.

Tags