കൈവശമുള്ള സ്റ്റോക്ക് ഉപയോഗിച്ച് പുതിയ വ്യാപാരങ്ങള്‍ നടത്താന്‍ അവസരം ഒരുക്കി പേടിഎമ്മിന്റെ 'മാര്‍ജിന്‍ പ്ലെഡ്ജ്

kk

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഉപസംരംഭമായ പേടിഎം മണി 'മാര്‍ജിന്‍ പ്ലെഡ്ജ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് നിലവില്‍ അവരുടെ കൈവശമുള്ള സ്റ്റോക്കുകള്‍ ഈട് വാങ്ങികൊണ്ട് പണയം വയ്ക്കാം. ഇത് കാഷ് സെഗ്മെന്റ്, ഫ്യൂച്ചര്‍, മറ്റ് തരത്തില്‍ നിത്യേനയുള്ള വ്യാപാരത്തിന് ഉപയോഗിക്കാം.
 

സ്റ്റോക്കുകളുടെ ഒരു കൂട്ടം കൈവശമുള്ള നിക്ഷേപകര്‍ക്ക് ഫണ്ടിന്റെ ദൗര്‍ലഭ്യത കൊണ്ട് പലപ്പോഴും ട്രേഡിങിന് അവസരം നഷ്ടപ്പെടാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായാണ് പേടിഎം 'മാര്‍ജിന്‍ പ്ലെഡ്ജ്' ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഉപയോക്താവിന് അവരുടെ കൈവശമുള്ള സ്റ്റോക്കുകള്‍ കൊളാറ്ററല്‍ മാര്‍ജിന് ബ്രോക്കര്‍ക്ക് പണയം വയ്ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് മാര്‍ജിന്‍ പ്ലെഡ്ജ്.
 

ഉദാഹരണത്തിന് രണ്ടു ലക്ഷം രൂപയ്ക്കുള്ള ഓഹരി കൈവശമുള്ള ഒരു നിക്ഷേപകന് ഒരു വ്യാപാര അവസരം ലഭിച്ചെങ്കിലും ഫണ്ട് ഇല്ലാത്തതിനാല്‍ കൈവശപ്പെടുത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉപയോക്താവിന് കൈയിലുള്ള സ്റ്റോക്ക് ബ്രോക്കറിന് പണയപ്പെടുത്താം. മൊത്തം മൂല്യത്തില്‍ നിന്നും ബ്രോക്കര്‍ ഒരു വിഹിതം, 20 ശതമാനം കുറച്ച്, അതായത് 40000 രൂപ കുറച്ച് 1,60000 രൂപ കൊളാറ്ററല്‍ മാര്‍ജിനായി നല്‍കും. നിക്ഷേപകന് ഇത് ഉപയോഗിച്ച് അവസരം നഷ്ടപ്പെടുത്താതെ ഇടപാട് നടത്താം.
പേടിഎം മണി സാങ്കേതിക വിദ്യ ഉപയോഗിച്ച് പണയം വയ്ക്കുന്നതും എടുക്കുന്നതും ഏതാനും ക്ലിക്കുകളിലൂടെ നടത്താവുന്നത്ര ലളിതമാക്കിയിരിക്കുന്നു.

വ്യാപാര സമയത്ത് വെറും 30 മിനിറ്റില്‍ കൊളാറ്ററല്‍ ലഭിക്കുന്നു. പണയം നല്‍കിയ സ്റ്റോക്ക് ഉപയോക്താവിന്റെ ഡിമാറ്റ് അക്കൗണ്ടില്‍ ഉണ്ടാകും. എല്ലാ കോര്‍പറേറ്റ് ഇടപാടുകള്‍ക്കും യോഗ്യവുമായിരിക്കും. നേരിട്ട് വില്‍പ്പന നടത്താനും കഴിയും.എഫ്ആന്‍ഡ്ഒയും ഇന്‍ട്രാഡേ വ്യാപാരികളുമാണ് പേടിഎം മണിയുടെ പ്രധാന വരുമാന സ്രോതസുകള്‍. ഒന്നിലധികം വ്യാപാര അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഈ വ്യാപാരികള്‍ക്ക് പലപ്പോഴും സഹായം ആവശ്യമാണ്. മാര്‍ജിന്‍ കൊളാറ്ററല്‍ ഫീച്ചര്‍ പ്ലാറ്റ്‌ഫോമിനെ കൂടുതല്‍ ആകര്‍ഷകമാക്കും. അവരുടെ വ്യാപാര ഇടപാടുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഓരോ പണയ അപേക്ഷയ്ക്കും ഒരു ഐഎസിന് ഏറ്റവും കുറഞ്ഞത് 10 രൂപയും ജിഎസ്ടിയും ഈടാക്കും. 'മാര്‍ജിന്‍ പ്ലെഡ്ജ്' ഫീച്ചര്‍ അതുവഴി പേടിഎമ്മിന് നേരിട്ടും പരോക്ഷമായും വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.
 

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പേടിഎം മണി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്നും മാര്‍ജിന്‍ പ്ലെഡ്ജ് നിക്ഷേപകര്‍ക്ക് അവരുടെ നിലവിലുള്ള പോര്‍ട്ട്‌ഫോളിയോ ഉപയോഗപ്പെടുത്തി പുതിയ വ്യാപാര അവസരങ്ങള്‍ നല്‍കുമെന്നും ഏതാനും ക്ലിക്കുകളിയൂടെ മുഴുവന്‍ പ്രോസസും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.