പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും; കേന്ദ്രം

google news
hardeep singh puri

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യാന്തര തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും എണ്ണ കമ്പനികള്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി. മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പത് വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More:തമിഴ്‌നാട്ടില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി


2022 ഏപ്രില്‍ മുതല്‍ എണ്ണ വില ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി എടുത്തുപറഞ്ഞു. ഉപയോക്താവ് പ്രയാസം നേരിടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ എണ്ണവില കുറയ്ക്കുമെന്ന പ്രഖ്യാപനം ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. എന്നാല്‍ രാജ്യാന്തര തലത്തില്‍ എണ്ണവില സ്ഥിരത പുലര്‍ത്തുകയും എണ്ണ കമ്പനികള്‍ വരുന്ന പാദത്തില്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് എണ്ണ കമ്പനികള്‍ പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം