കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സമ്പാദ്യത്തിന് മുന്‍ഗണന: ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് സര്‍വേ

google news
xgjfj

കൊച്ചി: കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു വേണ്ടിയുള്ള സമ്പാദ്യത്തിനു ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നുവെന്ന് ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫ്യൂച്ചര്‍ലെസ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ മൂന്നില്‍ രണ്ട് വിഭാഗവും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍, മണിബാക്ക് പ്ലാനുകള്‍, എന്‍ഡോവ്‌മെന്റ് പ്ലാനുകള്‍ തുടങ്ങിയ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു തൊഴില്‍ തിരഞ്ഞെടുക്കുന്നതിനെ 87 ശതമാനം രക്ഷിതാക്കളും പിന്തുണയ്ക്കുന്നു.  57 ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടി പഠനത്തിനായി വിദേശത്തേക്ക് പോകണമെന്നും ആഗ്രഹിക്കുന്നു. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോട്ടയം ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലാണ് മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ യൂഗോവ് ഇന്ത്യ സര്‍വേ നടത്തിയത്.

ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍, ഇതര ജീവിതലക്ഷ്യങ്ങള്‍ എന്നിവ ആസൂത്രണം ചെയ്യുന്നതിലെ  മാതാപിതാക്കളുടെ സാമ്പത്തിക തയ്യാറെടുപ്പില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സ്വാധീനം മനസിലാക്കാന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകള്‍.  


 

സര്‍വേ പ്രകാരം കുട്ടികളുടെ ഭാവിക്കും നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള സമ്പാദ്യം 64% മാതാപിതാക്കളുടെയും മുന്‍ഗണനയായി ഉയര്‍ന്നിരിക്കുന്നു, 65 % പേര്‍ വൈദ്യചികിത്സാവശ്യങ്ങള്‍ക്കായും സമ്പാദിക്കുന്നു. കുടുംബത്തിന്  ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനായി  54% വും മഴക്കാലത്തേയ്ക്കുള്ള കരുതല്‍ സമ്പാദ്യത്തിനായി 41% വും പണം സമ്പാദിക്കുന്നു. കുട്ടികളുടെ ഭാവിക്കായി നിക്ഷേപം ആരംഭിച്ചവരില്‍, ഏകദേശം 60% പേര്‍ നേരത്തെ കുട്ടിയുടെ 0-3 വയസ്സിനിടയില്‍ തന്നെ നിക്ഷേപം തുടങ്ങിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ഡിസൈനര്‍, യൂട്യൂബര്‍, ഗെയിമര്‍, ഡ്രോണ്‍ പൈലറ്റ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ തുടങ്ങിയ ആവേശകരമായ പുതിയ മേഖലകളിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിനെയും  രക്ഷിതാക്കള്‍ പിന്തുണയ്ക്കുന്നു.രക്ഷിതാക്കളില്‍ 64% തങ്ങളുടെ കുട്ടികളെ വായനയിലൂടെയോ ഇന്റര്‍നെറ്റിലൂടെയോ പുതിയ താല്‍പ്പര്യങ്ങളും ഹോബികളും പഠിക്കാനും കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നുണ്ട്.  

ഉത്തരവാദിത്തമുള്ള സാമ്പത്തിക ആസൂത്രണവും ലൈഫ് ഇന്‍ഷുറന്‍സിലെ മതിയായ നിക്ഷേപവും കൊണ്ട്, രക്ഷിതാക്കള്‍ക്ക് അവരുടെ സ്വന്തം സ്വപ്നങ്ങള്‍ക്കൊപ്പം അവരുടെ കുട്ടികളുടെ സ്വപ്നങ്ങളും സാക്ഷാത്കരിക്കാന്‍ കഴയുമെന്നു ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആന്‍ഡ് ഹെഡ്  പ്രൊഡക്ട്സ്, കാര്‍ത്തിക് രാമന്‍ പറഞ്ഞു.

മറ്റു നിർണായക കണ്ടെത്തലുകൾ -

 

• കുടുംബത്തിന്റെ പ്രതിമാസ വരുമാനത്തിന്റെ 50% സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി ചെലവഴിക്കുന്നു.

o ഉപയോഗിക്കപ്പെടുന്ന പ്രധാന ഉപാധികളിലൊന്ന് ലൈഫ് ഇൻഷുറൻസ് ആണ്.

മെട്രോ നഗരങ്ങളിലെ കുടുംബങ്ങൾ ഇക്വിറ്റിയിൽ നിക്ഷേപിക്കാൻ കൂടുതൽ സാധ്യതയുണ്ട്, അതേസമയം മെട്രോ ഇതര നഗരങ്ങളിലുള്ളവർ കൂടുതലും ചിട്ടി ഫണ്ടുകൾ പോലുള്ള സ്കീമുകളിഷ  നിക്ഷേപിക്കുന്നു.

• മിക്ക കുടുംബങ്ങൾക്കും ശരാശരി രണ്ട് ബാധ്യതകളെങ്കിലും ഉണ്ട്.

ക്രെഡിറ്റ് കാർഡുകളുടെയും വ്യക്തിഗത വായ്പകളുടെയും ഉപയോഗം മെട്രോകളിൽ കൂടുതലാണ്, അതേസമയം മെട്രോ ഇതര നഗരങ്ങളിൽ സ്വർണ്ണ വായ്പകൾ കൂടുതലാണ്.

• ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിലേക്ക് നയിക്കുന്ന ഏറ്റവും വലിയ പ്രചോദനം കുട്ടിയുടെ ഭാവി ചെലവുകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കയും അനിശ്ചിതത്വവും ആണ് .

• ലൈഫ് ഇൻഷുറൻസ് ചൈൽഡ് പ്ലാനിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലാത്ത ആളുകളിൽ, ~60% വും അതു ഭാവിയിൽ ചെയ്യാൻ സാധ്യതയുണ്ട്.

മുതിർന്ന കുട്ടികളുള്ള (5-10 വയസ്സ്) മാതാപിതാക്കളുടെയും മെട്രോ ഇതര നഗരങ്ങളിൽ നിന്നുള്ളവരുടെയും ഇടയിൽ ഈ താത്പര്യം താരതമ്യേന കൂടുതലാണെന്ന് വിവിധ ഉപഗ്രൂപ്പുകളിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. 

Tags