മള്‍ട്ടി ലെയര്‍ നെറ്റ്വര്‍ക്ക് പോലുള്ളവക്കും,മണി ചെയിന്‍ പദ്ധതികള്‍ക്കും നിരോധനം

നേരിട്ടുള്ള വില്പനയുടെ (ഡയറക്ട് സെല്ലിങ്) മറവില്‍ ആളുകളെ കണ്ണിചേര്‍ത്ത് വിവിധ തട്ടുകളിലാക്കി പ്രവര്‍ത്തിക്കുന്ന രീതിയാണ് വിലക്കിയത്. നീതിപൂര്‍വകമല്ലാത്ത വ്യാപാര രീതിയാണ് ഡയറക്ട് സെല്ലിങ്ങിലുളളതെന്ന് കേന്ദ്ര ഉപഭോക്തൃ -ഭക്ഷ്യ വിതരണ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു.
ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴേ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുന്ന മള്‍ട്ടിലെയേഡ് (മള്‍ട്ടി ലെവല്‍) നെറ്റ്വര്‍ക്ക് ആണ് 'പിരമിഡ് സ്കീം' എന്ന് പുതിയ വിജ്ഞാപനത്തില്‍ കേന്ദ്രം പറയുന്നു. കേരളത്തില്‍ സജീവമായ മിക്ക വിദേശ, ഇന്ത്യന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്ബനികളും പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.
പുതിയ വിജ്ഞാപനപ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിര്‍വ്വചനവും കൊണ്ടുവന്നു. ഒരു സ്ഥാപനമോ കമ്ബനിയോ നേരിട്ടുള്ള വില്പനക്കാരിലൂടെ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതാണ് ഡയറക്ട് സെല്ലിങ്. ഈ കമ്ബനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കി. ഇത്തരം കമ്ബനികള്‍ക്ക് ഇന്ത്യയില്‍ ഒരു ഓഫിസ് എങ്കിലും ഉണ്ടാകണം. തങ്ങളുടെ എല്ലാ വില്പനക്കാര്ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം.