എഐ കരുത്തില്‍ 'വോയ്‌സ് ട്രേഡിങ്' അവതരിപ്പിച്ച് പേടിഎം

google news
66

കൊച്ചി: രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഉപസ്ഥാപനമായ പേടിഎം മണി വോയ്‌സ് ട്രേഡിങ് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഇനി ശബ്ദത്തിലൂടെ വ്യാപാര ഓര്‍ഡര്‍ നല്‍കാം അല്ലെങ്കില്‍ സ്റ്റോക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാം. എഐ സാങ്കേതിക വിദ്യയില്‍ ഉപഭോക്തൃ അനുഭവം ഉയര്‍ത്താനുള്ള പേടിഎം മണിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം.ഡിജിറ്റല്‍ വ്യാപാരത്തിന്റെ ഈ കാലത്ത് സെക്കന്‍ഡുകള്‍ക്കു പോലും പ്രസക്തിയേറുന്നു. 

ഓര്‍ഡര്‍ നല്‍കുന്നതിന്റെ വേഗത്തിനും നടപ്പിലാക്കലിനും വളരെയേറെ പ്രധാന്യമുണ്ട്. സ്റ്റോക്ക് തെരയുന്നതു മുതല്‍ വിലയും അളവും നല്‍കുന്നതും വരെയുള്ള കാര്യങ്ങള്‍ വിവിധ വ്യാപാരങ്ങള്‍ക്കായി പല തവണയായി ടാപ്പ് ചെയ്യുമ്പോള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല.ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനായാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പേടിഎം മണിയുടെ ഗവേഷണ, വികസന വിഭാഗം ശബ്ദ വ്യാപാരം വികസിപ്പിച്ചത്.

 

വോയ്‌സ് ട്രേഡിങില്‍ ഒറ്റ കമാന്‍ഡ് മതി എന്ന സവിശേഷതയുണ്ട്. ഉടനടി നടപടികള്‍ക്കായി ന്യൂറല്‍ നെറ്റ്‌വര്‍ക്കും നാച്ചുറല്‍ ലാംഗ്വേജ് പ്രസസിങ്ങുമാണ് ഉപയോഗിക്കുന്നത്. 5ജിയുടെയും സ്മാര്‍ട്ട് ഉപകരണങ്ങളുടെയും ഹൈപ്പര്‍ കണക്റ്റഡ് ലോകത്തിന്റെയും വരവോടെ നമ്മള്‍ ഇന്ന് ജീവിക്കുന്ന രീതിയും ഇടപാടുകളും മാറും. വോയ്‌സ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ മുഖ്യധാരയിലാകും. വീഡിയോയുടെയും ഓഡിയോയുടെയും കരുത്തിലേക്കുള്ള ആദ്യ പടിയാണ് ഇത്.


ഉപയോക്താവിന്റെ അനുഭവം ഉയര്‍ത്തുന്നതിലാണ് പേടിഎമ്മിന്റെ ശ്രദ്ധയെന്നും സാങ്കേതിക വിദ്യയിലൂടെ നിക്ഷേപത്തിന്റെ വേഗം കൂട്ടുകയും ചെലവു കുറയ്ക്കുകയും എളുപ്പമാക്കുകയും ചെയ്യുന്നുവെന്നും മൊബൈലിന്റെയും പരസ്പര ബന്ധിതമായ ഉപകരണങ്ങളുടെയും കാത്തിരുന്ന 5ജിയുടെയും വരവ് ഉപയോക്താവിന് അഞ്ചോ ആറോ ചുവടുവയ്പ്പിലൂടെ ശബ്ദ വ്യാപാരം സാധ്യമാക്കുന്നുവെന്നും ഇത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു.

Tags