ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ ശേഖരിക്കാന്‍ ആര്‍ബിഐ അംഗീകാരം

indusind
 

കൊച്ചിസെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി), സെന്ട്രല് ബോര്ഡ് ഓഫ് ഇന്ഡയറക്ട് ടാക്സസ് ആന്ഡ് കസ്റ്റംസ് (സിബിഐസിഎന്നിവയ്ക്ക് വേണ്ടി പ്രത്യക്ഷപരോക്ഷ നികുതികള് ശേഖരിക്കുന്നതിന് ഇന്ഡസ്ഇന്ഡ് ബാങ്കിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്ബിഐഅംഗീകാരം ലഭിച്ചുകണ്ട്രോളര് ജനറല് ഓഫ് അക്കൗണ്ട്സ്കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിവയില് നിന്നുള്ള ശുപാര്ശയുടെ അടിസ്ഥാനത്തിലാണ്  അംഗീകാരംഅടുത്തിടെ സര്ക്കാര് ഇടപാടുകള്ക്കുള്ള ആര്ബിഐയുടെ ഏജന്സി ബാങ്കായും ഇന്ഡസ്ഇന്ഡ് ബാങ്കിനെ തെരഞ്ഞെടുത്തിരുന്നു

 ആര്ബിഐ അംഗീകാരം ലഭിച്ചതോടെ ഇന്ഡസ്ഇന്ഡ് ബാങ്ക് ഉപഭോക്താക്കള്ക്ക് ബാങ്കിന്റെ അത്യാധുനിക ഡിജിറ്റല് പ്ലാറ്റ്ഫോമുകളായ ഇന്ഡസ്നെറ്റ് (നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം), ഇന്ഡസ്മൊബൈല് (മൊബൈല് ബാങ്കിങ് ആപ്പ്എന്നിവയിലൂടെ പ്രത്യക്ഷപരോക്ഷ നികുതികള് അടയ്ക്കാന് കഴിയുംഅടുത്തുള്ള ബാങ്ക് ബ്രാഞ്ചുകള് സന്ദര്ശിച്ചും ഉപഭോക്താക്കള്ക്ക്  സേവനം പ്രയോജനപ്പെടുത്താം.

 സര്ക്കാരിനുവേണ്ടി പ്രത്യക്ഷപരോക്ഷ നികുതി പിരിവ് സുഗമമാക്കുന്നതിന് ആര്ബിഐയുടെ അംഗീകാരം ലഭിച്ചതില് തങ്ങള് സന്തുഷ്ടരാണെന്ന് ഇന്ഡസ്ഇന്ഡ് ബാങ്കിന്റെ കണ്സ്യൂമര് ബാങ്ക് മേധാവി സൗമിത്ര സെന് പറഞ്ഞുഉത്തരവാദിത്തമുള്ള ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്ഉപഭോക്താക്കള്ക്ക് സൗകര്യപ്രദവും തടസമില്ലാത്തതുമായ രീതിയില് അവരുടെ നികുതികള് അടയ്ക്കുന്നതിന് സമഗ്രമായ ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യാന് ഇത് തങ്ങളെ ശാക്തീകരിക്കുംമികച്ച ടെക്നോളജിയുടെ സഹായത്താല്  തങ്ങളുടെ പങ്കാളികള്ക്കും നികുതി ശേഖരണ ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളില് സമാനതകളില്ലാത്ത മൂല്യം കൊണ്ടുവരുമെന്ന് സൗമിത്ര സെന് കൂട്ടിച്ചേര്ത്തു.