ബാങ്കിംഗ് നിയമങ്ങളുടെ ലംഘനം: ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും പിഴ ചുമത്തി ആർബിഐ
Dec 15, 2021, 23:38 IST

ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിനും പഞ്ചാബ് നാഷണല്‍ ബാങ്കിനും പിഴ ചുമത്തി ആർബിഐ. ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ചതിനാണ് പിഴ.
പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി രൂപയും ഐസിഐസിഐ ബാങ്കിന് മുപ്പത് ലക്ഷം രൂപയുമാണ് പിഴശിക്ഷ വിധിച്ചത്.
ബാങ്കുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാതിരുന്നതിന്റെ പേരിലാണ് ഇരു ബാങ്കുകള്‍ക്കുമെതിരെ നടപടിയെടുത്തത്.