ഐഎംപിഎസ് സംവിധാനത്തിന്‍റെ പരിധി ഉയര്‍ത്തി ആര്‍.ബി.ഐ

google news
rbi
 

ന്യൂഡല്‍ഹി : ബാങ്കുകളിലെ ഐഎംപിഎസ് സംവിധാനത്തിന്‍റെ പരിധി ഉയര്‍ത്തി റിസര്‍വ്വ് ബാങ്ക്. ഇനി മുതല്‍ ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് കൈമാറ്റം ചെയ്യാനുള്ള തുക രണ്ട് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷത്തിലേക്കു ഉയര്‍ത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു.

മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്‌എംഎസ് തുടങ്ങിയ വിവിധ വഴികളിലൂടെ ഫണ്ട് കൈമാറ്റം നടത്താന്‍ സഹായിക്കുന്ന ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ് ഐഎംപിഎസ്.

ഐഎംപിഎസ് വഴിയുള്ള ഫണ്ട് കൈമാറ്റം സുരക്ഷിതമായതിനാല്‍ സാമ്ബത്തികമായി ഏറെ ലാഭകരവും ആണ്. ഫണ്ട് കൈമാറ്റത്തിന് മുഖ്യമായി ആശ്രയിക്കുന്ന സംവിധാനമാണിത്.

Tags