നവീകരിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലാഞ്ചിറ ശാഖ തുറന്നു

google news
 നവീകരിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലാഞ്ചിറ ശാഖ തുറന്നു
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് നാലാഞ്ചിറ ശാഖ നവീകരിച്ച് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. നാലാഞ്ചിറ മലങ്കര ആര്‍ക്കേഡില്‍ താഴത്തെ നിലയിലാണ് കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ച ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്.

മലങ്കര സുറിയാനി  കത്തോലിക്കാ സഭയുടെ തലവനും പിതാവും തിരുവന്തപുരം മേജര്‍  അതിരുപതുടെ അദ്യക്ഷനുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് കത്തോലിക്കാബാവ ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റോ ജോര്‍ജ് ടി, സിജിഎം- എച്ച് ആര്‍ & ഓപറേഷന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, തിരുവനന്തപുരം അതിരൂപത സഹ മെത്രാന്‍ മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്്, വികാരി ജനറല്‍  റവ. ഫാ. തോമസ് കയ്യാലക്കല്‍,  ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ഡോ. കോശി ഐസക്ക് പുന്നമൂട്ടില്‍, ജാക്വിലിന്‍ എം ഫെര്‍ണാണ്ടസ്, എജിഎം & റീജണല്‍ ഹെഡ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ശ്രീജിത്ത് പി വി, സിഎം & ക്ലസ്റ്റര്‍ ഹെഡ്, തിരുവനന്തപുരം മെയിന്‍ ക്ലസ്റ്റര്‍, നാലാഞ്ചിറ ബ്രാഞ്ച് മാനേജര്‍ ഷീബ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.