ഗോ​ള്‍​ഡ് എ​ക്സ്ചേ​ഞ്ചി​നു മാ​ര്‍​ഗ​രേ​ഖ സെക്യൂരിറ്റി

gold exchange
മും​​ബൈ: രാ​​ജ്യ​​ത്ത് ഗോ​​ള്‍​​ഡ് എ​​ക്സ്ചേ​​ഞ്ചു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ര്‍​​ഗ​​രേ​​ഖ സെ​​ക്ക്യൂ​​രി​​റ്റീ​​സ് ആ​​ന്‍​​ഡ് എ​​ക്സ്ചേ​​ഞ്ച് ബോ​​ര്‍​​ഡ് ഓ​​ഫ് ഇ​​ന്ത്യ (സെ​​ബി) പു​​റ​​ത്തി​​റ​​ക്കി.ഇ​​ജി​​ആ​​ര്‍ ട്രേ​​ഡിം​​ഗ് ന​​ട​​ത്താ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ള്‍ സെ​​ബി​​യു​​ടെ അ​​നു​​മ​​തി നേ​​ടി​​യി​​രി​​ക്ക​​ണം.

ഇ​​ല​​ക്‌​ട്രോ​​ണി​​ക് ഗോ​​ള്‍​​ഡ് റെ​​സീ​​ഫ്റ്റു​​ക​​ളു​​ടെ (ഇ​​ജി​​ആ​​ര്‍)​​രൂ​​പ​​ത്തി​​ലാ​​കും ഗോ​​ള്‍​​ഡ് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ല്‍ ട്രേ​​ഡിം​​ഗ് ന​​ട​​ക്കു​​ക. പു​​തു​​താ​​യി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യ​​പ്പെ​​ടു​​ന്ന സ്വ​​ര്‍​​ണ​​മോ അ​​ല്ലെ​​ങ്കി​​ല്‍ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളു​​ടെ അം​​ഗീ​​കാ​​ര​​മു​​ള്ള റി​​ഫൈ​​ന​​റി​​ക​​ളി​​ല്‍​ ​നി​​ന്നു വ​​രു​​ന്ന പു​​തു സ്വ​​ര്‍​​ണ​​മോ മാ​​ത്ര​​മേ ഇ​​ജി​​ആ​​ര്‍ ആ​​യി മാ​​റ്റാ​​ന്‍ അ​നു​വാ​ദ​മു​ള്ളു.

വോ​​ള്‍​​ട്ടി​​ല്‍ നേ​​ര​​ത്തേമു​​ത​​ല്‍ സൂ​​ക്ഷി​​ച്ചു​​വ​​രു​​ന്ന സ്വ​​ര്‍​​ണം നി​​ശ്ചി​​ത മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​യും ഇ​​ത്ത​​ര​​ത്തി​ല്‍ ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വും.ഇ​​ജി​​ആ​​ര്‍ ആ​​യി മാ​​റ്റു​​ന്ന സ്വ​​ര്‍​​ണം മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തേ​​ണ്ട​​ത് വോ​​ള്‍​​ട്ട് മാ​​നേ​​ജ​​ര്‍​​മാ​​രു​​ടെ ചു​​മ​​ത​​ല​​യാ​​യി​​രി​​ക്കും. ഇ​​ജി​​ആ​​ര്‍ സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള തു​​ക വോ​​ള്‍​​ട്ട് മാ​​നേ​​ജ​​ര്‍​​മാ​​ര്‍ പ​​ര​​സ്യ​​മാ​​ക്ക​​ണ​​മെ​​ന്നും മാ​​ര്‍​​ഗ​​രേ​​ഖ​​യി​​ല്‍ പ​​റ​​യു​​ന്നു.