സാംകോ മ്യൂച്വല്‍ ഫണ്ട് ഫ്‌ളെക്‌സി ക്യാപ് ഫണ്ട് അവതരിപ്പിച്ചു

rtt
കൊച്ചി: സാംകോ മ്യൂച്വല്‍ ഫണ്ട് പ്രഥമ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ.) ജനുവരി 17-ന് ആരംഭിച്ച് 31-ന് ക്ലോസ് ചെയ്യും.ഈ സ്‌കീമില്‍ 65 ശതമാനം ഇന്ത്യന്‍ ഓഹരികളിലും 35 ശതമാനം ആഗോള ഓഹരികളിലുമായിരിക്കും നിക്ഷേപിക്കുക. സാംകോയുടെ ഹെക്‌സഷീല്‍ഡ് പരീക്ഷണത്തില്‍ വിജയിച്ച 125 കമ്പനികളുടേതായിരിക്കും ഓഹരികള്‍.റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം രൂപകല്പന ചെയ്തിട്ടുള്ളത്. ആക്റ്റീവ് ഫണ്ട് സ്‌കീമാണിത്.ഒരു സജീവ അസറ്റ് മാനേജ്‌മെന്റ് ഫീസ് അടയ്ക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് അവരുടെ പണത്തിന്റെ മൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന വ്യത്യസ്തമായ ഫണ്ട് ഓഫറാണിതെന്ന് സാംകോ മ്യൂച്വല്‍ ഫണ്ട് സ്ഥാപകനും ഡയറക്ടറുമായ ജിമീത് മോദി പറഞ്ഞു.