സഫയര്‍ ഫുഡ്സ് ഐപിഒ നവംബര്‍ 9 മുതല്‍ 11 വരെ

google news
gfgf

 കൊച്ചി:  സഫയര്‍ ഫുഡ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2021 നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. കെഫ്സി, പിസ്സ ഹട്ട് ഔട്ട് ലെറ്റുകളുടെ ഓപ്പറേറ്ററും യം ബ്രാന്‍ഡിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളില്‍ ഒന്നുമാണ് സഫയര്‍ ഫുഡ്സ്. 17,569,941  ഇക്വിറ്റി ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള  ഇക്വിറ്റി ഓഹരി ഒന്നിന്  1,120 - 1,180 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപര്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

Tags