എം.എസ്‌.എം.ഇകള്‍ക്ക് വായ്പ; യു ഗ്രോ ക്യാപിറ്റലുമായി കരാര്‍ ഒപ്പിട്ട് എസ്ബിഐ

google news
sbi bank logo
 

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ്‌.എം.ഇ) തന്ത്രപ്രധാനമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ ബി ഐയുടെ മാര്‍ഗ നിര്‍ദേശ പ്രകാരം യു ഗ്രോ ക്യാപിറ്റലുമായി പുതിയ സഹ വായ്പാ വിതരണ (കോ ലെന്ഡിങ്) കരാര്‍ ഒപ്പിട്ടു.

''സഹ വായ്പാ വിതരണ പരിപാടിയ്ക്കായി യു ഗ്രോ ക്യാപിറ്റലുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. ഈ സഹകരണം, കൂടുതല്‍ എംഎസ്‌എംഇകളിലേക്ക് ഞങ്ങളുടെ വായ്പാ വിതരണം വിപുലൂകരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നതുപോലെ ഞങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തും. ഇത്തരം പങ്കാളിത്തങ്ങള്‍ രാജ്യത്തെ എംഎസ്‌എംഇകള്‍ക്ക് ഫലപ്രദവും താങ്ങാവുന്നതുമായ വായ്പാ ലഭ്യത ത്വരിതപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി പൊരുത്തപ്പെടുന്നതാണ്. സാമ്ബത്തിക ഉള്‍പ്പെടുത്തലിലൂടെ ആത്മനിര്‍ ഭാരത് കെട്ടിപ്പടുക്കുന്നതിന് ഇത് വലിയ സംഭാവന നല്കുകയും ചെയ്യും.” എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

എസ്ബിഐ ചെയര്‍മാന്‍ ശ്രീ. ദിനേഷ് ഖാര, എസ്ബിഐ റീട്ടെയ്ല് ആന്ഡ് ഡിജിറ്റല് ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ ശ്രീ. സി എസ് സെട്ടി, യു ഗ്രോ ക്യാപിറ്റല്‍ എക്സിക്യുട്ടീവ് ചെയര്മാനും എംഡിയുമായ ശ്രീ. സചീന്ദ്ര നാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.

Tags