വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി എസ്ബിഐ; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ

sbi bank logo
 

മുംബൈ: വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ നിരക്കിൽ 0.05 ശതമാനത്തിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. ഇന്നുമുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

7.45 ശതമാനം ആയിരിക്കും പുതിയ പലിശ നിരക്ക്. പഴയ വായ്പകൾക്ക് ബാധകമായ പ്രൈം ലെൻഡിം​ഗ് റേറ്റിലും സമാനമായ രീതിയിൽ കുറവ് വരുത്തിയതായാണ് റിപ്പോർട്ട്. പ്രൈം ലെൻഡിം​ഗ് റേറ്റിലെ വ്യത്യാസവും ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.