വൈറ്റ് ബ്രൈഡൽ വിവാഹ വസ്ത്രങ്ങൾക്കായി 'ദി സെലസ്റ്റ്' അവതരിപ്പിച്ച് ശീമാട്ടി

google news
jk

chungath new advt

കൊച്ചി : വൈറ്റ് ബ്രൈഡൽ വിവാഹ വസ്ത്രങ്ങൾക്കായി പ്രത്യേക കൊട്ടിയൂർ ബ്രാൻഡ് അവതരിപ്പിച്ച്  ശീമാട്ടി. "ദി സെലസ്റ്റ് " എന്ന്  പേരിട്ടിരിക്കുന്ന ബ്രാൻഡിന്റെ ആദ്യ സ്റ്റോർ എം. ജി റോഡിലെ ശീമാട്ടിയുടെ ആദ്യ ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. ശീമാട്ടി സി. ഇ. ഓയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ "സെലസ്റ്റ് "ആദ്യ സ്റ്റോറിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

 ബോൾ ഗൗണുകൾ, ട്രയൽ ഗൗണുകൾ, ഫിഷ് കട്ട് ഗൗണുകൾ തുടങ്ങി പുത്തൻ ട്രെൻഡുകൾക്ക്  അനുസൃതമായി സ്റ്റോറി പോട്രെയ്റ്റ് വൈറ്റ് ബ്രൈഡൽ ഗൗണുകൾ വരെ സെലസ്റ്റിൽ ലഭ്യമാണ്. കൂടാതെ, ഗോൾഡ്, സിൽവർ, കോപ്പർ നിറങ്ങളിൽ  നെയ്ത്തുകളോട്  കൂടിയ സിഗ്നേച്ചർ  വൈറ്റ്  കാഞ്ചിപുരം സാരികളുടെ സമൃദ്ധമായ ശ്രേണിയുമുണ്ട്. ഇന്നത്തെ ട്രെൻഡുകൾക്കും ഫാഷനുകൾക്കും അനുസൃതമായി ഓരോ നവവധുവിനും പ്രത്യേകം തിരഞ്ഞെടുക്കുവാൻ കഴിയുന്ന രീതിയിലാണ്  ശീമാട്ടിയുടെ വൈറ്റ് ബ്രൈഡൽ കളക്ഷനുകൾ.

read also കാലനായി പിണറായി; നവകേരള യാത്ര കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യയാത്രയെന്ന് കെ സുരേന്ദ്രന്‍

ദി സെലസ്റ്റ്  സ്റ്റോർ ജനങ്ങൾക്കായി  അവതരിപ്പിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. വർഷങ്ങളായി ജനങ്ങളുടെ വിവാഹ സങ്കൽപ്പങ്ങൾക്ക് ചിറകേകാൻ ശീമാട്ടിക്ക് സാധിച്ചിട്ടുണ്ട്. വെള്ളനിറത്തിന്റെ കാലാതീതമായ സൗന്ദര്യത്തെ അടയാളപ്പെടുത്തുവാൻ സെലസ്റ്റ്  സ്റ്റോറിലൂടെ കഴിഞ്ഞുവെന്ന് ശീമാട്ടിയുടെ സി ഇ ഓ യും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു. 

ടെക്‌സ്റ്റൈൽ രംഗത്ത് ഒരു നൂറ്റാണ്ടിലേറെ സേവനപാരമ്പര്യമുള്ള ശീമാട്ടി കാലാതീതമായി ജനമനസ്സുകളിൽ നിലകൊള്ളുന്നു. വരും നാളുകളിൽ കോട്ടയം ശീമാട്ടി ഗ്രൗണ്ട് ഫ്ലോറിൽ ഉൾപ്പടെ കേരളത്തിന്റെ വിവിധ ഭാഗത്ത് സെലെസ്റ്റ് സ്റ്റോറുകൾ വ്യാപിപ്പിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags