ശ്രീറാം പ്രോപ്പര്‍ട്ടീസ് ഐപിഒ ഡിസംബര്‍ 8ന്

google news
DD

കൊച്ചി: മുന്‍നിര റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ ശ്രീറാം പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഡിസംബര്‍ 8 മുതല്‍ 10 വരെ നടക്കും. 250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 350 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 113-118 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 125 ഓഹരിയ്ക്കും തുടര്‍ന്ന് 125ന്‍റെ ഗുണിതകങ്ങള്‍ക്കും അപേക്ഷിക്കാം.

3 കോടി രൂപയുടെ ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. 75 ശതമാനം ഓഹരി അര്‍ഹരായ സ്ഥാപന നിക്ഷേപകര്‍ക്കും, 15 ശതമാനം ഓഹരി സ്ഥാപനേതര നിക്ഷേപകര്‍ക്കും, 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും നീക്കി വെച്ചിരിക്കുന്നു. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

Tags