ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് മേധാവിയായി തുടരും

ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് മേധാവിയായി തുടരും

ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി ശ്യാം ശ്രീനിവാസനെ പുനര്‍ നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം. നിലവിലെ കാലാവധി സെപ്തംബര്‍ 23 നാണ് കഴിയുന്നത്. ഈ തീയതി മുതല്‍ 2021 സെപ്തംബര്‍ 22 വരെ ബാങ്കിന്റെ മേധാവിയായി തുടരാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്.

2010 സെപ്തംബര്‍ 23നാണ് ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ ബാങ്കിംഗ് രംഗം ഒന്നിനു പിറകെ മറ്റൊന്നായി പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ ഒരു ദശക കാലത്തിനുള്ളില്‍ ഫെഡറല്‍ ബാങ്കിനെ വളര്‍ച്ചാ പാതയിലൂടെ നയിക്കാന്‍ ശ്യാം ശ്രീനിവാസന് സാധിച്ചു.

കഴിഞ്ഞ ദിവസമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദഫലം ബാങ്ക് പുറത്തുവിട്ടത്. ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ 932.38 കോടി രൂപ ബാങ്ക് പ്രവര്‍ത്തന ലാഭം ഉണ്ടാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 19.11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.