സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 80 രൂപ വര്‍ധിച്ച് പവന് 37, 760 രൂപയായി. 10 രൂപ ഉയര്‍ന്ന് ഗ്രാമിന് 4720 ആയി. അതേസമയം, ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.അമേരിക്കയില്‍ ഭരണസ്ഥിരത ഉണ്ടാവുകയും ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.