സ്നാപ്ഡീല്‍ ഐപിഒയ്ക്ക്

google news
7
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീല്‍ ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയല്‍ ചെയ്തു. 1250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും, 30,769,600 ഇക്വിറ്റി ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

 ഇഷ്യുവഴി സ്വരൂപിക്കുന്ന 1250 കോടി രൂപയില്‍ 900 കോടി രൂപ പുതിയ സംരംഭങ്ങള്‍ക്കുള്ള ഫണ്ടിംഗിനും  ശേഷിച്ചത് പൊതുവായ കമ്പനി ആവശ്യങ്ങള്‍ക്കുമാണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്. 2007-ല്‍ കൂപ്പണ്‍ ബുക്ക്ലെറ്റ് ബിസിനസ്സുമായി രംഗപ്രവേശം ചെയ്ത സ്നാപ്ഡീല്‍ 2010-ല്‍ ഓണ്‍ലൈന്‍ ഡീല്‍ പ്ലാറ്റ്ഫോമും 2012-ല്‍ ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ് ആയും മാറി.

Tags