സ്‌റ്റോക്ക് എസ്‌ഐപി; സുരക്ഷിത നേട്ടവും അധിക വരുമാനവും നേടാം,

SIP Systematic Investment Plan
സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കില്‍ നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ചെറിയ തുക നിക്ഷേപിക്കുന്ന മാര്‍ഗമാണിത്.പ്രതിമാസ വരുമാനത്തില്‍ നിന്നും നിശ്ചിത തുക വീതം തെരഞ്ഞെടുത്ത അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച്‌ നിക്ഷേപിക്കുന്നതിനാണ് സ്റ്റോക്ക് എസ്‌ഐപി എന്നു പറയുന്നത്. 

ഓഹരി വിലയില്‍ കുറയാത്ത എത്ര ചെറിയ തുകയും നിക്ഷേപിക്കാം. ഇതിലൂടെ ദീര്‍ഘ കാലയളവില്‍ ഓഹരിയിലെ മൂലധന നേട്ടം സുരക്ഷിതമായി കരസ്ഥമാക്കാം. അതിനാല്‍ അടിസ്ഥാനപരമായി മികച്ച സാമ്ബത്തിക ഭദ്രതയും ബിസിനസ് വളര്‍ച്ചയുമുളളതിനോടൊപ്പം മുടങ്ങാതെ ഡിവിഡന്റും നല്‍കുന്ന ഓഹരിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് നേട്ടമാണ് ലഭിക്കുക. ദീര്‍ഘകാലയളവിലെ ഓഹരി വില വര്‍ധിക്കുന്നതിലൂടെയുള്ള മൂലധന നേട്ടവും ലാഭവിഹിതത്തിലൂടെ അത്രയും കാലം അധിക വരുമാനവും ലഭിക്കും.

ഇത്തരത്തില്‍ പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.വിപണിയില്‍ അസ്ഥിരതയും ചാഞ്ചാട്ടവും പ്രകടമാകുമ്ബോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനമെന്ന നിലയിലും ശ്രദ്ധേയം. നിക്ഷേപം നടത്താന്‍ വിപണിയിലെ നല്ല നേരം നോക്കാന്‍ ശ്രമിച്ച്‌ അവസരങ്ങള്‍ നഷ്ടമാകുന്നതും തെറ്റുകള്‍ സംഭവിക്കുന്നതും ഒഴിവാക്കാന്‍ ഇതിലൂടെ സാധ്യമാണ്.ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡ്. ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന് 1984-ലാണ് തുടക്കം. 

ഇന്ത്യയില്‍ ആദ്യമായി ഫോര്‍- സ്ട്രോക് മോട്ടോര്‍ സൈക്കിള്‍സ് അവതരിപ്പിച്ചതും ഹീറോ മോട്ടോ കോര്‍പാണ്. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. 2012-ല്‍ ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. സിഡി ഡോണ്‍, സ്പ്ലെന്‍ഡര്‍, പാഷന്‍, ഗ്ലാമര്‍, ഹങ്ക്, കരിസ്മ, സിബിഇസഡ് തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37.1 ശതമാനവും ഹീറോ മോട്ടോ കോര്‍പിനാണ്. ഇവരുടെ ഹീറോ സൈക്കിള്‍സ് വളരെ പ്രശസ്തി നേടിയതാണ്.

കടബാധ്യതകള്‍ യാതൊന്നും ഇല്ലാത്തതും ബജാജ് ഓട്ടോയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ 17,526 കോടി രൂപ കരുതല്‍ ധനശേഖരമാണ് കമ്ബനിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 4.19 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമായാണ്. നിലവില്‍ 93,323 കോടി രൂപയാണ് വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്. വെളളിയാഴ്ച 3,395 രൂപ നിലവാരത്തിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തിരിക്കുന്നത്.