തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിച്ചു

google news
തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ സ്റ്റുഡന്റ് കോൺക്ലേവ് സംഘടിപ്പിച്ചു

തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ രണ്ടാമത് സ്റ്റുഡന്റ് കോൺക്ലേവ് തൃശൂർ സെന്റ് തോമസ് കോളേജിൽ വച്ച് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാദർ മാർട്ടിൻ കെ.എ.  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടിഎംഎ പ്രസിഡന്റും ഇസാഫ് ബാങ്ക് എംഡിയും സിഇഒ യുമായ  കെ. പോൾ തോമസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സിവിൽ  സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ തൃശൂർ സ്വദേശി റംഷാദിനെ ആദരിച്ചു.

മികച്ച സ്റ്റുഡന്റ് ചാപ്റ്ററിനുള്ള പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, കോൺക്ലേവ് ഓവറോൾ വിന്നേഴ്സ് പുരസ്കാരം ജ്യോതി എഞ്ചിനീയറിംഗ് കോളേജും കരസ്ഥമാക്കി. വിവിധ മത്സരങ്ങളിയായി 200 ൽ അധികം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. കോൺക്ലേവ് ചെയർമാൻ ജോയ് ജോസഫ്, ടിഎംഎ  സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, സെക്രട്ടറി മനോജ് കുമാർ, സെന്റ് തോമസ് കോളേജ് കോമേഴ്സ് ഡിപ്പാർട്മെന്റ് ഡീൻ ഡോ. ബിജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.