സണ്‍റെസ്റ്റ് ലൈഫ്സയന്‍സ് ഐപിഒ ഇന്ന് ആരംഭിക്കും

google news
Bnn

enlite 5

കൊച്ചി: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സണ്‍റെസ്റ്റ് ലൈഫ്സയന്‍സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന ആരംഭിച്ചു. 10 രൂപ മുഖവിലയുള്ള 12.91 ലക്ഷം പുതിയ ഇക്വിറ്റി ഓഹരികള്‍ വിറ്റ് 10.85 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നവംബര്‍ 9ന് ഐപിഒ അവസാനിക്കും. ഒരു ഓഹരി വില 84 രൂപയാണ്. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 1600 ഓഹരികള്‍ക്ക് അപേക്ഷിക്കാം.

  

read also:ദീപാവലിക്ക് ക്രോമയുടെ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ്

   

1.34 ലക്ഷം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കും. 2022-23 സാമ്പത്തിക വര്‍ഷം കമ്പനി 24.67 കോടി രൂപയുടെ വരുമാനവും 2.04 കോടി രൂപയുടെ അറ്റാദായവും നേടിയിട്ടുണ്ട്.

   

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു