സുപ്രിയ ലൈഫ്സയന്‍സ് ഐപിഒ ഡിസംബര്‍ 16ന്
Updated: Dec 14, 2021, 20:30 IST

കൊച്ചി: സുപ്രിയ ലൈഫ്സയന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഡിസംബര്‍ 16 മുതല്‍ 20 വരെ നടക്കും. ഐപിഒയിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 200 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള പ്രൊമോട്ടറുടെ 500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.
രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 265- 274 രൂപയാണ് പ്രൈസ്ബാന്‍ഡ്. കുറഞ്ഞത് 54 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരി യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കുമായി മാറ്റി വെച്ചിരിക്കുന്നു. വ്യക്തിഗത റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.