ഇന്ത്യയിലെ സാന്നിദ്ധ്യം വിപുലീകരിച്ച് സർവ്വേസ്പാരോ പുതിയ ഓഫീസ് ചെന്നൈയിൽ

google news
SURVEY SPARROW
 

കൊച്ചി, ഒക്ടോബർ 7, 2021: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന എക്സ്പീരിയൻസ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സർവേസ്പാരോ, മികച്ച വിപുലീകരണ പദ്ധതികളുമായി പുതിയ ഓഫീസ് ചെന്നൈയിൽ പ്രവർത്തനം  ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് സർവ്വേസ്പാരോ പ്രവർത്തിച്ചു വരുന്നത്. ദക്ഷിണേഷ്യയിലെ തൊഴിൽ മേഖലയിൽ ഏറ്റവും കുറഞ്ഞ സ്ത്രീ പങ്കാളിത്തം ഇന്ത്യയിലേതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കമ്പനിയുടെ വിവിധ പദ്ധതികളിലൂടെ 33:67 എന്നതിൽ നിന്നും 50:50 എന്ന നിലയിലേക്ക് സ്ത്രീ-പുരുഷ തൊഴിൽ അനുപാതം കൊണ്ടുവന്ന് തുല്യ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

നൂറിലധികം ജീവനക്കാരുള്ള കൊച്ചിയിലെ ഓഫീസിനു  ശേഷം കമ്പനി ആരംഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഓഫീസാണിത്, ഈ വർഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 30 ജീവനക്കാരുമായി ആരംഭിക്കുന്ന, ചെന്നൈ ഓഫീസിലെ  ടീമിന്റെ വലുപ്പം 2021 അവസാനത്തോടെ  മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ജീവനക്കാർക്ക് സാമ്പത്തികമായും മാനസികമായും കൂടുതൽ കരുതൽ നൽകുന്ന  സ്ഥാപനമെന്ന നിലയിൽ, ജീവനക്കാരിൽ 50% പേരും ESOP എടുത്തിട്ടുള്ളവരാണ്, കൂടാതെ കമ്പനി നിരവധി ആനുകൂല്യ പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നു.

"ചെന്നൈ ഇന്ത്യയുടെ എസ് എ എ എസ് (SaaS) തലസ്ഥാനം മാത്രമല്ല, എൻ്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്ന  ഒരു സ്ഥലം കൂടിയാണ് . എന്റെ കരിയറിന് അടിത്തറ പാകിയ നാടാണിത് അതുകൊണ്ടു തന്നെ, സർവേ സ്പാരോയുടെ രണ്ടാമത്തെ ഓഫീസ് ആരംഭിച്ച് ഇവിടേക്ക് മടങ്ങിയെത്തുമ്പോൾ എനിക്ക്  കൂടുതൽ  ആത്മവിശ്വാസം തോന്നുന്നു .ഞങ്ങളുടെ വിജയഗാഥ തുടരാൻ ഈ നഗരം ഞങ്ങളെ സഹായിക്കുമെന്ന് എനിക്കറിയാം അത് കൊണ്ട് തന്നെ കമ്പനി കൂടുതൽ ഉയരങ്ങളിലെത്തുകയും ചെയ്യും. പുതിയ ഓഫീസ് എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ ഞങ്ങളോടൊപ്പം നിന്ന നിക്ഷേപകർക്കും ജീവനക്കാർക്കും ഞങ്ങളുടെ ഉപഭോക്താക്കൾക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു നല്ല തുടക്കമാവട്ടെ!" സർവേസ്പാരോയുടെ സ്ഥാപകനും സി.ഇ.ഒ യുമായ ഷിഹാബ് മുഹമ്മദ് പറഞ്ഞു.

3 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള 1,00,000-ൽ കൂടുതൽ ഉപഭോക്താക്കളെ നേടിയതിനു  തൊട്ടു പിന്നാലെയാണ് സർവേസ്പാരോയുടെ ഈ പ്രഖ്യാപനം. കോവിഡിന് ഇടയിലും കമ്പനിക്ക് വാർഷിക വരുമാനത്തിൽ 300% വളർച്ചയുണ്ടായി. ഈ വർഷവും സമാനമായ വളർച്ച ആവർത്തിക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

2017 ൽ ആരംഭിച്ച ഈ യുവ കമ്പനിയുടെ അതിശയിപ്പിക്കുന്ന തരത്തിലുള്ള  വളർച്ച മുൻ വർഷങ്ങളിൽ പലതവണ വാർത്തകളിൽ ഇടം നേടിയിരുന്നു. എൻ.പി.എസ് പ്ലാറ്റ്ഫോമിന്റെയും 360 ഡിഗ്രി അസ്സെസ്സ്മെന്റിന്റെയും പ്രശസ്തമായ ഉൽപ്പന്ന സംരംഭങ്ങൾ   അവർക്ക്  നോർത്ത് അമേരിക്ക 2020 റെഡ് ഹെറിംഗ് ടോപ്പ് 100, കെഎംഎ ഐടി സ്റ്റാർട്ട് അപ്പ് ഓഫ് ദി ഇയർ 2019 എന്നിങ്ങനെ  നിരവധി അവാർഡുകൾ നേടിക്കൊടുത്തു.

G2- ന്റെ അതിവേഗം വളർച്ച നേടിയ പ്രോഡക്റ്റായി കഴിഞ്ഞ രണ്ട് വർഷങ്ങളിലും കമ്പനിയെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വാർണർ ബ്രോസ്, ഡെലോയിറ്റ്, സീമെൻസ്, ഗോദ്രെജ് എന്നിങ്ങനെ കമ്പനിയുടെ ഉപഭോക്ത്യ നിര നീളുന്നു.

Tags