സ്വാ​മി​നാ​ഥ​ൻ ജാ​ന​കി​രാ​മ​ൻ ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ

google news
RBI Deputy Governor
 


ന്യൂ​ഡ​ൽ​ഹി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എം​ഡി​ സ്വാ​മി​നാ​ഥ​ൻ ജാ​ന​കി​രാ​മ​നെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ(​ആ​ർ​ബി​ഐ) ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

മ​ഹേ​ഷ് കു​മാ​ർ ജെ​യ്ൻ ജൂ​ൺ 22-ന് ​ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നാ​ലാ​ണ് ജാ​ന​കി​രാ​മ​ന് സ​ർ​ക്കാ​ർ നി​യ​മ​നം ന​ൽ​കി​യ​ത്. 2018-ൽ ​സ്ഥാ​ന​മേ​റ്റ ജെ​യ്നി​ന് 2021-ൽ ​സ​ർ​ക്കാ​ർ നി​യ​മ​നം നീ​ട്ടി​ന​ൽ​കി​യി​രു​ന്നു. മൈ​ക്ക​ൾ ദേ​ബ​ബ​ത്ര പ​ത്ര, എം. ​രാ​ജേ​ശ്വ​ർ റാ​വു, ടി. ​ര​ബി​ശ​ങ്ക​ർ എ​ന്നീ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​ർ​ക്കൊ​പ്പ​മാ​കും ജാ​ന​കി​രാ​മ​ൻ പ്ര​വ​ർ​ത്തി​ക്കു​ക.

read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്

മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​കോം ബി​രു​ദ​വും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ൽ നി​ന്ന് എം​ബി​എ​യും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം 1988-ലാ​ണ് ജാ​ന​കി​രാ​മ​ൻ എ​സ്ബി​ഐ​യി​ൽ ചേ​ർ​ന്ന​ത്. ബ്രാ​ഞ്ച് മാ​നേ​ജ​ർ പ​ദ​വി​യി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 34 വ​ർ​ഷം എ​സ്ബി​ഐ​യി​ൽ തു​ട​ർ​ന്നു.

ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ൽ അ​ല​വ​ൻ​സു​ക​ൾ​ക്കൊ​പ്പം 2.25 ല​ക്ഷം രൂ​പ മാ​സ​ശ​മ്പ​ള​വും ജാ​ന​കി​രാ​മ​ന് ല​ഭി​ക്കും. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം