ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് ഇനി ലാഭത്തിലേക്ക്: ആനന്ദ് രതി

google news
tata market
നിരവധി സ്‌റ്റോക്കുകള്‍ സെന്‍സെക്‌സിനും നിഫ്റ്റിക്കുമൊപ്പം വലിയ ഉയരങ്ങള്‍ കീഴടക്കി.2 ശതമാനം തകര്‍ച്ചയോടെയാണ് പോയവര്‍ഷം കമ്ബനി പിന്നിട്ടത്. പറഞ്ഞുവരുമ്ബോള്‍ 2021 -ല്‍ നഷ്ടം രേഖപ്പെടുത്തിയ ഏക ടാറ്റ ഗ്രൂപ്പ് കമ്ബനിയും റാലിസ് ഇന്ത്യ തന്നെ.ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ ചിത്രവും മറ്റൊന്നല്ല. ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ എലക്‌സി, നെല്‍കോ, ടാറ്റ ടെലിസര്‍വീസസ് പോലുള്ള കമ്ബനികള്‍ സ്വ്പനനേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്.

2022 -ല്‍ റാലിസ് ഇന്ത്യയുടെ 'തലവര' തെളിയുമെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം. 16 അനലിസ്റ്റുകള്‍ സ്റ്റോക്കില്‍ 'ഹോള്‍ഡ്' റേറ്റിങ്ങാണ് കല്‍പ്പിക്കുന്നത്. 304 രൂപയുടെ ഇടക്കാല ടാര്‍ഗറ്റും റാലിസ് ഇന്ത്യയില്‍ ഇവര്‍ നിര്‍ദേശിക്കുന്നു. റാലിസ് ഇന്ത്യ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന പക്ഷമാണ് ആഭ്യന്തര ബ്രോക്കറേജായ ആനന്ദ് രതിക്ക്. സ്‌റ്റോക്കില്‍ 'ബൈ' റേറ്റിങ് നല്‍കുന്ന ബ്രോക്കറേജ് ഇടക്കാലയളവില്‍ 350 രൂപയുടെ ടാര്‍ഗറ്റ് വില അറിയിക്കുന്നുണ്ട്.

കാപ്പെക്‌സ് പദ്ധതികള്‍, പ്രോഡക്‌ട് ലോഞ്ചുകള്‍, കയറ്റുമതിയിലെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധനവ്, പണമൊഴുക്ക്, മെച്ചപ്പെടുന്ന റിട്ടേണ്‍ അനുപാതം തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് റാലിസ് ഇന്ത്യ ഓഹരികള്‍ 30 ശതമാനത്തോളം ഉയരുമെന്ന് പ്രതീക്ഷയിലാണ്.276.90 രൂപ എന്ന നിലയിലാണ് സ്റ്റോക്ക് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 5.26 ശതമാനം നേട്ടം കുറിക്കാന്‍ റാലിസ് ഇന്ത്യ ഓഹരികള്‍ക്ക് കഴിഞ്ഞത് കാണാം.

ടാറ്റ കെമിക്കല്‍സിന് 50 ശതമാനം ഉടമസ്ഥാവകാശമുള്ള റാലിസ് ഇന്ത്യ രാജ്യത്തെ പ്രമുഖ അഗ്രോകെമിക്കല്‍ കമ്ബനികളില്‍ ഒന്നാണ്. ആഗോളതലത്തില്‍ വിവിധ കമ്ബനികള്‍ക്കായി റാലിസ് ഇന്ത്യ കരാര്‍ ഉത്പാദനം നടത്തുന്നുമുണ്ട്.

വിത്ത്, വിള സംരക്ഷിക്കുന്ന രാസവസ്തുക്കള്‍, സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലാണ് കമ്ബനി പ്രധാനമായും ഏര്‍പ്പെടുന്നത്. വിള സംരക്ഷിക്കുന്ന രാസവസ്തുക്കളുടെയും സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളുടെയും സെഗ്മന്റില്‍ 6 ശതമാനം മാര്‍ക്കറ്റ് വിഹിതം റാലിസ് ഇന്ത്യ കയ്യടക്കുന്നുണ്ട്. വിത്തുകളുടെ വിപണിയില്‍ 3 ശതമാനം വിഹിതവും കമ്ബനി കുറിക്കുന്നു.

Tags