നൂറു ശതമാനം ശുദ്ധവും അണ്‍ റിഫൈന്‍ഡുമായ കോള്‍ഡ് പ്രസ്ഡ് ഓയിലുകളുമായി ടാറ്റാ സിപ്ലി ബെറ്റര്‍

google news
നൂറു ശതമാനം ശുദ്ധവും അണ്‍ റിഫൈന്‍ഡുമായ കോള്‍ഡ് പ്രസ്ഡ് ഓയിലുകളുമായി ടാറ്റാ സിപ്ലി ബെറ്റര്‍

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ ഫുഡ് ആന്‍റ് ബിവറേജസ് കമ്പനിയായ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് പ്രീമിയം കോള്‍ഡ് പ്രെസ്ഡ് ഓയില്‍ മേഖലയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. നൂറു ശതമാനം ശുദ്ധവും അണ്‍ റിഫൈന്‍ഡുമായ കോള്‍ഡ് പ്രെസ്ഡ് എണ്ണകളുടെ നിരയാണ് ടാറ്റാ സിപ്ലി ബെറ്റര്‍ എന്ന ബ്രാന്‍ഡിനു കീഴില്‍ അവതരിപ്പിക്കുന്നത്.

വിര്‍ജിന്‍ കോള്‍ഡ് പ്രെസ്ഡ് വെളിച്ചെണ്ണ, കോള്‍ഡ് പ്രെസ്ഡ് നിലക്കടല എണ്ണ, കോള്‍ഡ് പ്രെസ്ഡ് കടുകെണ്ണ, കോള്‍ഡ് പ്രസ്ഡ് എള്ളെണ്ണ എന്നിങ്ങനെ മികച്ച ഗുണമേന്‍മയും രുചിയും ലഭ്യമാക്കുന്ന രീതിയില്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ നാല് ഭക്ഷ്യഎണ്ണകളാണ് ടാറ്റാ സിപ്ലി ബെറ്റര്‍ വിപണിയിലെത്തിക്കുന്നത്.

കോള്‍ഡ് പ്രെസ്ഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് സവിശേഷമായി തയ്യാറാക്കുന്നവയാണ് ടാറ്റാ സിപ്ലി ബെറ്ററിന്‍റെ കോള്‍ഡ് പ്രെസ്ഡ് എണ്ണകള്‍. സുപ്രധാന പോഷകങ്ങള്‍, മികച്ച വാസന, ആധികാരികമായ രുചി തുടങ്ങിയവ ഉറപ്പാക്കുന്ന വിധത്തില്‍ പരമ്പരാഗത രീതികളെ പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ളതാണ് കോള്‍ഡ് പ്രെസ്ഡ് സാങ്കേതികവിദ്യ. പ്രീമിയം ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേകമായി തെരഞ്ഞെടുത്ത എ1 ഗ്രേഡ് ചേരുവകളില്‍ നിന്നാണ് ടാറ്റാ സിപ്ലി ബെറ്റര്‍ കോള്‍ഡ് പ്രെസ്ഡ് എണ്ണകള്‍ തയ്യാറാക്കുന്നത്.

ഉപഭോക്താക്കള്‍ പാചകത്തെ സമീപിക്കുന്ന രീതികളില്‍ മാറ്റമുണ്ടാക്കാനാവും വിധം ടാറ്റാ സിപ്ലി ബെറ്റര്‍ കോള്‍ഡ് പ്രെസ്ഡ് എണ്ണകള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആവേശമുണ്ടെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രഡക്ട്സിന്‍റെ പാക്കേജ്ഡ് ഫൂഡ്സ് ഇന്ത്യ വിഭാഗം പ്രസിഡന്‍റ് ദീപിക ഭാന്‍ പറഞ്ഞു. അതീവ രുചികരമായ സവിശേഷമായ ഭക്ഷ്യ എണ്ണകളുടെ ശ്രേണി അവതരിപ്പിക്കാനാണു തങ്ങള്‍ ശ്രമിക്കുന്നത്. ഗുണമേന്‍മയും ശുദ്ധതയും സംബന്ധിച്ച തങ്ങളുടെ പ്രതിജ്ഞകള്‍ക്ക് അനുസൃതമായുള്ളതാണ് ടാറ്റാ സിപ്ലി കോള്‍ഡ് പ്രെസ്ഡ് ഓയിലുകള്‍. ഇത് അവതരിപ്പിക്കുന്നതിലൂടെ ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ഭക്ഷ്യ-പാനീയ രംഗത്തുള്ള സ്ഥാനം ഉയര്‍ത്തുക മാത്രമല്ല ഉപഭോക്താക്കള്‍ക്ക് വിശ്വസിക്കാനാവുന്ന പോഷക തെരഞ്ഞെടുപ്പുകള്‍ കൂടി ലഭ്യമാക്കി തങ്ങളുടെ ഉല്‍പന്ന നിര ശക്തമാക്കുക കൂടിയാണു ചെയ്യുന്നതെന്നും ദീപിക ഭാന്‍ ചൂണ്ടിക്കാട്ടി.

Tags