തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

"കാര്യക്ഷമമായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയയിലാണ് ടെസ്റ്റ്ഹൗസ് ഇപ്പോൾ. അടുത്ത കാലത്ത് ഫ്രഷർമാരും മുൻപരിചയം ഇല്ലാത്തവരെയടക്കം കമ്പനിയുടെ വിവിധ സ്ഥലങ്ങളിലായി നിയമിച്ചു കഴിഞ്ഞു. ഇപ്പോൾ നടപ്പിലാക്കുന്ന ഈ കരിയർ റിട്ടേൺ പ്രോഗ്രാമിലൂടെ ജോലി നഷ്‌ടപ്പെട്ടവരോ കരിയർ ബ്രേക്ക് ഉള്ളവരോ ആയവർക്ക് ജോലിയിലേക്ക് മടങ്ങാനുള്ള മികച്ച അവസരമാണൊരുക്കുന്നത്. ഫുൾ ടൈം, പാർട്ട് ടൈം ജോലികളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. ഈ പുതിയ റോളുകളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായി അനുയോജ്യമായ പരിശീലനവും പിന്തുണയും ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുകയും ചെയ്യും". ഗ്ലോബൽ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ അജിത് കുമാർ പറഞ്ഞു.
"നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും, ജീവനക്കാർക്ക് മികച്ച കരിയർ ലഭ്യമാക്കുവാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം നൂതനമായ ഫലം ലഭ്യമാക്കാനുതകുന്ന കാര്യക്ഷമമായ തൊഴിൽ ശക്തിയെ ആകർഷിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു". ടെസ്റ്റ്ഹൗസ് സ്ഥാപകൻ സുഗതൻ സഹദേവൻ അഭിപ്രായപ്പെട്ടു.
“വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് ടെസ്റ്റ്ഹൗസ് നീങ്ങുകയാണ്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള, ഊർജ്ജസ്വലരായ ജീവനക്കാരെ വാർത്തെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പു നൽകുന്ന സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടൊപ്പം കോവിഡ് മഹാമാരിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട നിരവധി പ്രൊഫഷണലുകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടെസ്റ്റ്ഹൗസ് പ്രാധാന്യം നൽകുന്നു." ഗ്ലോബൽ സിഇഒ അനി ഗോപിനാഥ് വ്യക്തമാക്കി.
ടെസ്റ്റ്ഹൗസിന്റെ സംസ്കാരവും അടിസ്ഥാന മൂല്യങ്ങളും വ്യക്തികളിൽ അധിഷ്ടിതമാണ്. മുൻപരിചയം പരിഗണിക്കാതെതന്നെ മികച്ച ഉദ്യോഗാർഥികളെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ പതിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന, ഗുണനിലവാരമുള്ള, എഞ്ചിനീയറിംഗ് സൊല്യൂഷൻ ദാതാക്കളിൽ ഒന്നെന്ന നിലയിൽ, സ്ഥാപനത്തിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള സമീപകാല നിയമനങ്ങളിൽ നൂറുകണക്കിനു വ്യക്തികളെ ആരംഭ തസ്തികകളിലേക്കും, തന്ത്രപ്രധാന തസ്തികകളിലേക്കും നിയമിച്ചുകഴിഞ്ഞു. ഇതു കൂടാതെ, സ്ഥാപനത്തിന്റെ വിവിധ വകുപ്പുകളിലുടനീളം വിവിധ മുഴുവൻ സമയ തസ്തികകളിലും, 'പാർട്ട് ടൈം' തസ്തികകളിലും ഇപ്പോൾ ധാരാളം തൊഴിലവസരങ്ങളുണ്ട്.