ആഗോള ഇന്ത്യന്‍ വിപണി ഉലയുന്നു

google news
global marketing
നിഫ്റ്റി 18,000നു താഴെ പോയിട്ട് ഗണ്യമായി തിരിച്ചു കയറി. ഐടി, ഫാര്‍മ മേഖലകള്‍ താഴ്ചയുടെ മുന്നില്‍ നിന്നു. ആദ്യം നഷ്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നേട്ടത്തിലായി.രണ്ടാം ദിവസവും വലിയ താഴ്ചയിലാണു വ്യാപാരം. ബാങ്ക്, മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്‌, ഓയില്‍ മേഖലകള്‍ ഒഴികെ എല്ലാം വ്യാപാരത്തുടക്കത്തില്‍ നഷ്ടത്തിലായിരുന്നു.

റിലയന്‍സ് ജിയാേ വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതും സ്പെക്‌ട്രം ലൈസന്‍സ് ഫീസ് (30,000-ല്‍ പരം കോടി രൂപ) കുടിശ്ശിക മുന്‍കൂര്‍ അടച്ചതും റിലയന്‍സ് ഓഹരിയെ സഹായിച്ചു. റോബോട്ടിക്സ് സ്ഥാപനമായ ആഡ്വെര്‍ബ് ടെക്നോളജീസില്‍ റിലയന്‍സ് 55 ശതമാനം ഓഹരി എടുത്തതും കമ്ബനിയിലെ താല്‍പര്യം വളര്‍ത്തി. ഓട്ടോമേറ്റഡ് വെയര്‍ഹൗസുകളും മറ്റും ഡിസൈന്‍ ചെയ്തു നിര്‍മിക്കുന്ന കമ്ബനിയാണിത്.

മികച്ച മൂന്നാം പാദ റിസല്‍ട്ട് പുറത്തിറക്കിയ ബജാജ് ഫിന്‍ ഇന്നത്തെ തകര്‍ച്ചയ്ക്ക്ക്കിടയിലും നേട്ടമുണ്ടാക്കി.ബജാജ് ഓട്ടോയും ഇന്നു നേട്ടത്തിലാണ്.പഞ്ചസാരമില്ലുകള്‍ക്കു വേണ്ട യന്ത്രങ്ങള്‍ നിര്‍മിക്കുന്ന പ്രാജ് ഇന്‍ഡസ്ട്രീസ് കുറേ ദിവസങ്ങളായുള്ള കുതിപ്പ് തുടരുന്നു. ഒരു മാസം കൊണ്ട് ഓഹരിവില 37 ശതമാനം വര്‍ധിച്ചു.

നവംബര്‍ മുതല്‍ നല്ല നേട്ടം ഉണ്ടാക്കിയ തെര്‍മാക്സ് ഓഹരി ഇന്നും ഉയര്‍ന്നു.ക്രൂഡ് ഓയില്‍ വില കുതിച്ചു കയറിയത് ഒഎന്‍ജിസി അടക്കം ഓയില്‍ കമ്ബനികളുടെ വില ഉയര്‍ത്തി.ഡോളര്‍ ഒന്‍പതു പൈസ നേട്ടത്തില്‍ 74.66 രൂപയില്‍ വ്യാപാരം തുടങ്ങി.

Tags