ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

google news
ISAF
 

തൃശൂർ: ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പത്താമത് വാർഷിക പൊതുയോഗം തൃശ്ശൂരിൽ സംഘടിപ്പിച്ചു. ചെയർമാൻ സെലീന ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഇസാഫ് ഗ്രൂപ്പ്‌ ഓഫ് സോഷ്യൽ എന്റർപ്രൈസ്സ് സ്ഥാപകൻ കെ പോൾ തോമസ്, ഇസാഫ് സഹ സ്ഥാപക മെറീന പോൾ, ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ ഡോ. ജേക്കബ് സാമുവേൽ, സിഇഒ വി എൽ  പോൾ, സിപിഒ  ബീന ജോർജ്  എന്നിവർ പ്രസംഗിച്ചു. വസിഷ്ട, സീഡ്‌സ് എന്നീ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് കമ്പനികളുടെ മാനേജിങ് ഡയറക്ടെഴ്സ് ആയ ജയരാമൻ എസ്, എ ശരവണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Tags