ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യേ​കി സം​സ്ഥാ​ന​ത്ത്​ കു​രു​മു​ള​ക്​ വി​ല കു​തി​ക്കു​ന്നു

google news
pepper

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത്​ കു​രു​മു​ള​ക്​ വി​ല കു​തി​ക്കു​ന്നു. ഒ​രാ​ഴ്​​ച മു​മ്പ്​ കു​രു​മു​ള​ക്​ കി​ലോ​ഗ്രാ​മി​ന്​ 400 രൂപ​യാ​യി​രു​ന്നു. ഈയാ​ഴ്​​ച 515 രൂ​പ​യാ​ണ്​ വി​ല. ഗു​ണ​മേ​ന്മ​യ​നു​സ​രി​ച്ച്​ 515-530 രൂ​പ വ​രെ​യാ​ണ്​ വി​ല.

താ​യ്​​ല​ൻ​ഡ്, വി​യ​റ്റ്​​നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​ത്തി​ന​നു​സ​രി​ച്ച്​ ഉ​ൽ​പാ​ദ​നം നടക്കാത്ത​തും വി​പ​ണി​യി​ൽ ആ​വ​ശ്യം വ​ർ​ധി​ച്ച​തു​മാ​ണ്​ വി​ല​യു​യ​രാ​ൻ കാ​ര​ണം.

270-350 രൂ​പ വ​രെ​യാ​യി​രു​ന്നു ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കു​രു​മു​ള​കിൻ്റെ ശ​രാ​ശ​രി വി​ല. ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ൻ്റെ വിവി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഗ​ൾ​ഫ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കു​രു​മു​ള​ക്​ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ്​ ക​യ​റ്റി​യ​യ​ക്കു​ന്ന​ത്​.

ഡ​ൽ​ഹി, ​കൊ​ൽ​ക്ക​ത്ത, മും​ബൈ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന ആ​ഭ്യ​ന്ത​ര വി​പ​ണി. 2015ൽ ​കി​ലോ​ഗ്രാ​മി​ന്​ 730 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന കുരുമു​ള​കി​ന്​ തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ വി​ല കു​ത്ത​നെ ഇടി​യു​ക​യാ​യി​രു​ന്നു.

Tags