മുഖ്യപലിശ നിരക്കിൽ മാറ്റം വരുത്താതെ റിസേർവ് ബാങ്ക് പണവായ്‌പ നയം പ്രഖ്യാപിച്ചു

logo

ന്യൂഡൽഹി; മുഖ്യപലിശ നിരക്കിൽ മാറ്റം വരുത്താതെ റിസേർവ് ബാങ്ക് പണവായ്‌പ  നയം പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് റിസേർവ് ബാങ്ക്  നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് നാല്  ശതമാനമായി തുടരും. റിസേർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയെ റിവേഴ്‌സ് റീപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസേർവ് ബാങ്ക് അറിയിച്ചു.

തുടർച്ചയായ അഞ്ചാമത്തെ പണവായ്പ നയ സമിതി യോഗത്തിലാണ് പലിശനിരക്ക് മാറ്റം വരുത്താതെയുള്ള പ്രഖ്യാപനം. വിലക്കയറ്റം ഉയർന്ന നിൽക്കുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനത്തിൽ എത്തിയത്. 2020  മേയിലാണ് ഇതിന് മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്.