10.5 ലക്ഷം വരുമാനമുള്ളവര്‍ക്കും നികുതി ഒഴിവാക്കാം

google news
invetment plan
ഇത്തവണത്തെ ബജറ്റിലും നികുതിദായകര്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്ന് ആശിക്കുന്നവരാണ്.കൂടുതല്‍ പേരും ആദായ നികുതി ഒഴിവാക്കുന്നതിന്റെ പരിധി 2.5 ലക്ഷത്തില്‍ നിന്നും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു ചിലരാകട്ടെ ടാക്‌സ് സ്ലാബിലുള്ള പരിഷ്‌കരണം കൊണ്ടുവരുമെന്നും അതിലൂടെ നികുതി ബാധ്യത ലഘൂകരിക്കാമെന്നും കരുതുന്നവരാണ്. അതുപോലെ സമ്പന്നന്മാരാകട്ടെ നികുതിക്കുമേല്‍ ചുമത്തുന്ന സര്‍ചാര്‍ജ് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

നിലവിലുളള ടാക്‌സ് സ്ലാബുകള്‍ തന്നെ നികുതി ബാധ്യത കുറയ്ക്കുവാനുള്ള അത്യാവശ്യം പഴുതുകള്‍ തുറന്നിടുന്നുണ്ടെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ ലഭ്യമായ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് 10 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് പോലും ഒരു രൂപ ആദായ നികുതി നല്‍കാതെ തടിയൂരാമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മാത്രവുമല്ല ഇതുകൊണ്ട് ഇരട്ടി നേട്ടമാണ് ലഭിക്കുന്നതും.

അതായത്, നികുതിയിനത്തില്‍ നഷ്ടമാകുമായിരുന്ന തുക, മറ്റു ആദായനികുതി ആനുകൂല്യം ലഭിക്കുന്ന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തി നിക്ഷേപിച്ചാല്‍ ഭാവിയില്‍ അത് ആദായമായി തിരികെ കൈയിലെത്തും എന്നതാണ് വസ്തുത.ഒരു വ്യക്തിക്ക് 10 ലക്ഷം രൂപ വരുമാനവും നിക്ഷേപങ്ങളില്‍ നിന്നും 20,000 രൂപ പലിശ ഇനത്തിലും വരുമാനമുണ്ടെന്ന് കരുതുക. എങ്കില്‍ ആദ്യം തന്നെ പ്രയോജനപ്പെടുത്താനാകുക 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനാണ്. ഇതോടെ ആകെ നികുതി വിധേയ വരുമാനം 10.20 ലക്ഷത്തില്‍ നിന്നും 9.7 ലക്ഷമായി താഴും. 

തുടര്‍ന്ന് 80-സി (80 C) പ്രയോജനപ്പെടുത്തിയാല്‍ 1.5 ലക്ഷം രൂപ കൂടി നികുതി വിധേയ വരുമാനത്തില്‍ നിന്നും ഇളവ് ലഭിക്കും. പ്രൊവിഡന്റ് ഫണ്ട്, ദേശീയ സമ്പാദ്യ പദ്ധതി, ഇഎല്‍എല്‍എസ് മ്യൂച്ചല്‍ ഫണ്ടുകള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് മുഖേനയോ 80-സി പ്രയോജനപ്പടുത്താം.ആദായ നികുതി നിയമത്തിലെ ചട്ടം 80-സിസിഡി (1ബി) ആണ് ഇത് നേടിത്തരുന്നത്. ഇതിനോടൊപ്പം, വാടകയ്ക്ക് ​താമസിക്കുന്നവരാണെങ്കില്‍, അവരുടെ നികുതിവിധേയ വരുമാനത്തില്‍ ഒരു പങ്ക് വാടകയിനത്തിലും ചെലവാകുന്നുണ്ട്. 

ഇത് എച്ച്‌ആര്‍എ (HRA) മുഖേന 2 ലക്ഷം രൂപ വരെ നികുതി വിധേയ വരുമാനത്തില്‍ നിന്നും ഇളവ് ചെയ്തു കൊടുക്കപ്പെടും. ഇതോടെ നികുതി വിധേയ വരുമാനം 5.7 ലക്ഷമായി കുറയും. ഇനി നികുതി ദായകന്‍ 60 വയസിന് താഴെയുള്ളവരെങ്കില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വഴി നികുതി വിധേയ വരുമാനത്തില്‍ നിന്നും 25,000 രൂപയുടെ കിഴിവ് നേടാം

Tags