ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി

tax
 

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി. 2021- 22 കാലയളവിലെ റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെയാണ് സമയം നീട്ടിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സാധാരണ നിലയിൽ ജൂലൈയിൽ അവസാനിക്കുന്ന സമയ പരിധി കോവിഡ് വ്യാപനത്തെ തുടർന്ന് ഈ മാസം 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും മൂന്ന് മാസം കൂടി നീട്ടിയത്.

‘2021-22 വർഷത്തെ ആദായ നികുതി റിട്ടേണും വിവിധ ഓഡിറ്റ് റിപ്പോർട്ടുകളും സമർപ്പിക്കുന്നതിൽ നികുതി ദായകരും ഓഹരി ഉടമകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബർ 31 വരെ നീട്ടി.’– ധനകാര്യമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.