ഫാംഫെയിസ് ഫ്രാഞ്ചൈസികൾ എടുക്കാം; ഉറപ്പായ വരുമാനത്തിനൊപ്പം ഉയര്‍ന്ന മൂല്യബോധവും

google news
farmface

കൊച്ചി: കാര്‍ഷിക വിപണന രംഗത്ത് പുതുവിപ്ലവത്തിന് വഴിയൊരുക്കി കേരളത്തിന് പുതിയൊരു ഭക്ഷണസംസ്‌കാരം പരിചയപ്പെടുത്തിയ ഫാംഫെയ്‌സ് ജനങ്ങളിലേക്ക് എത്തുന്നു. 'വിഷം കലരാത്ത ഭക്ഷണം, അന്നമൊരുക്കുന്ന കര്‍ഷകന് മാന്യമായ വരുമാനം' എന്ന മഹത്തായ ആശയം  മുന്നോട്ട് വെക്കുന്ന ഫാംഫെയ്സിന്റെ ഭാഗമാകാൻ അവസരമൊരുങ്ങുകയാണ്. ഇതിനകം ഫംഫെയ്സിന്റെ ഭാഗമായ 450 ഫ്രാഞ്ചൈസികൾക്കൊപ്പം കൂടുതൽ ഫ്രാഞ്ചൈസികൾ സ്ഥാപിക്കാൻ അവസരമൊരുങ്ങുകയാണ്. കര്‍ഷകന് നേരിട്ട് ആവശ്യക്കാരന് വില്‍പന നടത്താനും ആവശ്യക്കാരന് നേരിട്ട് കര്‍ഷകനില്‍ നിന്നും വാങ്ങുന്നതിനുമുള്ള പൊതുഇടമാണ് ഫാംഫെയസ്. കീടനാശികൾ ഇല്ലാത്ത നല്ല ഭക്ഷണം എന്ന മഹത്തായ ആശയം മുന്നോട്ട് വെക്കുന്ന ഫാംഫെയ്സിന്റെ ഫ്രാഞ്ചൈസി എടുക്കുന്നത് റിസ്ക് ഉള്ള കാര്യമല്ല.

ഒരു ബിസിനസ് മൊഡ്യൂള്‍ എന്നതിനപ്പുറം ഫ്രാഞ്ചൈസി എന്ന കണ്‍സപ്റ്റിന് തന്നെ ഫാംഫെയ്‌സ് എന്ന സിസ്റ്റത്തിനകത്ത്  മൂല്യമേറുന്നു. ഒരു ബിസനസ് സിസ്റ്റത്തിലെ പൊതുവായി ഉപയോഗിക്കപ്പെടുന്ന പദം എന്ന നിലക്കാണ് ഫാം ഫെയ്‌സ് 'ഫ്രാഞ്ചൈസി' എന്ന വാക്ക് ഉപയോഗിക്കുന്നതെങ്കിലും തീര്‍ത്തും വിഭിന്നമായ നിര്‍വ്വചനമാണ് ഫാംഫെയ്‌സ് എന്ന ആശയത്തിനകത്ത് ഫ്രാഞ്ചൈസികള്‍ക്കുള്ളത്. വലിയ സ്റ്റോക്ക് ഫ്രാഞ്ചൈസികള്‍ക്ക് വീതിച്ച് നല്‍കുകയും ഫ്രാഞ്ചൈസികള്‍ ഈ സ്റ്റോക്ക് സ്വന്തം റിസ്‌കില്‍ വില്‍പന നടത്തുക എന്ന രീതിയാണ് പൊതുവെ ഫ്രാഞ്ചൈസി ബിസിനസിന് നല്‍കിയിരിക്കുന്ന അലിഖിത നിര്‍വ്വചനം. എന്നാല്‍ ഫാംഫെയ്‌സ് ഫ്രാഞ്ചൈസിയില്‍ അതാത് ദിവസത്തെ വില്‍പനക്ക് ആവശ്യമായ സ്റ്റോക്ക് മാത്രമേ നല്‍കൂ എന്നത് കൊണ്ടു തന്നെ ഫ്രാഞ്ചൈസിയുടെ പൊതു നിര്‍വ്വചനം ഇവിടെ അപ്രസക്തമാവുന്നു. 

1

പച്ചക്കറികളും പഴങ്ങളുമാണ് ഫ്രാഞ്ചൈസികളിലൂടെ നേരിട്ട് വില്‍പന നടത്തുന്നത്. ഫാംഫെയിസ് ആപ്പ് വഴിയും ഫ്രാന്‍ഞ്ചൈസിയുടെ വ്യക്തി ബന്ധങ്ങള്‍ ഉപയോഗിച്ചും മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമാണ് ഫ്രാഞ്ചൈസികളില്‍ സ്റ്റോക്ക് എത്തുക. അതു കൊണ്ടു തന്നെ വില്‍പന നടക്കാതെ സ്‌റ്റോക്ക് നശിച്ചുപോയ കാരണത്താല്‍ നഷ്ടമുണ്ടാകുന്ന സാഹചര്യം ഇവിടെ ഉണ്ടാകുന്നുമില്ല. ഫ്രാഞ്ചൈസി ഫീ, കമ്പനി നിര്‍ദ്ദേശിക്കുന്ന സ്റ്റോക്ക് ഇതു രണ്ടിനും തയ്യാറായാല്‍ ഫ്രാഞ്ചൈസി അപ്രൂവ് ചെയ്യുന്നതാണല്ലോ നിലവിലെ രീതി. എന്നാല്‍, ഫാംഫെയിസില്‍ ഇവിടെ ഇതു രണ്ടിനും പ്രാധാന്യമില്ല. ഫാംഫെയ്‌സ് എന്ന ആശയത്തെ എത്രമാത്രം ബോധ്യപ്പെടുന്നു എന്നത് മാത്രമാണ് യോഗ്യത. ഈ ഒരു ആശയം പങ്കുവെക്കുന്നതില്‍ ഫ്രാഞ്ചൈസികള്‍ക്ക് മുഖ്യപങ്കാണുള്ളത് എന്നത് കൊണ്ടു തന്നെ ഫ്രാഞ്ചൈസിയുടെ പൊതുസമൂഹത്തോടുള്ള ഇടപെടല്‍ മുതല്‍ ഒരു സാമൂഹിക മുന്നേറ്റത്തോടൊപ്പം ചേരാനുള്ള സന്നദ്ധത വരെ പരിശോധിച്ചതിന് ശേഷമാണ് ഫ്രാഞ്ചൈസി അനുവദിക്കുന്നത്.

ഇതിന്റെ ഭാഗമായി ഫാംഫെയിസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രണ്ടു വെബ്ബിനാറുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ആദ്യപടി. ഇതിന് ശേഷം ഫാംഫെയിസ് സംഘം നേരിട്ട് സന്ദര്‍ശിച്ച് തയ്യാറാക്കുന്ന വെരിഫിക്കേഷന്‍ റിപ്പോർട്ട് വിലയിരുത്തിയതിന് ശേഷമാണ് ഫ്രാഞ്ചൈസി അനുവദിക്കുക. സൂപ്പര്‍ ആപ്പ് എന്ന നിലയില്‍ ഭാവിയില്‍ ഫാംഫെയിസിന്റെ ഭാഗമായി മാറുന്ന മറ്റു ഉല്‍പ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് കൂടി പ്രാപ്തരായിരിക്കണം ഫ്രാഞ്ചൈസികള്‍ എന്നതിനാലാണ് ഫ്രാഞ്ചൈസികളെ അപ്രൂവ് ചെയ്യുന്നതിന് ഈ ഒരു വേരിഫിക്കേഷന്‍ പ്രോസസ്സ് പിന്തുടരുന്നത്.
 

For franchisee enquiry : https://wa.me/919835656568

For FarmFace Procurement Contact : 

Arun : https://wa.me/919633399574
Joydas : https://wa.me/919633398662

For Farmface Homechef Opportunities Contact :
Febi : https://wa.me/917994495558

Tags