വേദാന്ത് ഫാഷന്‍സ് ഐപിഒ ഫെബ്രുവരി 4ന്

google news
Vedant Fashions IPO on February 4
കൊച്ചി: വിവാഹ, ആഘോഷ വസ്ത്ര ബ്രാന്‍ഡായ മാന്യവറിന്‍റെ ഉടമകളായ വേദാന്ത് ഫാഷന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 4 മുതല്‍ 8 വരെ നടക്കും. ഓഫര്‍ ഫോര്‍ സെയിലിലൂടെ നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും 36,364,838 ഇക്വിറ്റി ഓഹരികളാണ് ഐപിഒയ്ക്ക് എത്തുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 824  രൂപ മുതല്‍ 866 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 17 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

Tags