ഫാസ്റ്റ്ട്രാക്ക് ബ്രാൻഡ് അംബാസഡറായി വിജയ് ദേവരകൊണ്ട

വിപരീത ഘടകങ്ങൾ സംയോജിക്കുന്ന ഡിസൈൻ സവിശേഷതകളുള്ള 15 അദ്വിതീയ വാച്ചുകളുടെ ശേഖരം ഈ കാമ്പെയിൻ ഉയർത്തിക്കാട്ടുന്നു. ഈ വാച്ചുകളിൽ സ്കെലിറ്റല്‍ ഓട്ടോമാറ്റിക്, ക്രോണോഗ്രാഫുകൾ, യുവാക്കൾക്കുള്ള മൾട്ടിഫംഗ്ഷൻ ഡിസൈനുകൾ, യുവതികൾക്കുള്ള ബ്ലിംഗ് റോസ് ഗോൾഡ്, ബ്രേസ്ലെറ്റ് ഡിസൈനുകൾ എന്നിവ ഉൾപ്പെടുന്നു. 2995 രൂപ മുതൽ 9995 രൂപ വരെയാണ് ഫാസ്റ്റ്ട്രാക്ക് 'ബി ബോത്ത്' ശേഖരത്തിന്‍റെ വില.
read also.....സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഈ ബ്രാൻഡ് കാമ്പെയിനിലൂടെ, യുവാക്കളുടെ ജീവിതത്തെ നിർവചിക്കുന്ന വൈരുദ്ധ്യങ്ങളിലേക്ക് ഫാസ്റ്റ്ട്രാക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അവർ സ്വയം പ്രകടിപ്പിക്കുന്ന രീതിയുടെ അവിഭാജ്യ ഘടകമായി മാറുകയുമാണെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് ആൻഡ് പ്രൊഡക്‌ട് മേധാവി അജയ് മൗര്യ പറഞ്ഞു. കാമ്പെയിന് ആധികാരികതയും വൈവിധ്യവും മികച്ച ശൈലിയും കൊണ്ടുവരാൻ കഴിവുള്ള ട്രെൻഡ് സെറ്ററായ വിജയ് ദേവരകൊണ്ടയുമായി സഹകരിക്കുന്നതില്‍ ഞങ്ങൾ സന്തുഷ്ടരാണ്. അദ്ദേഹം ഫാസ്റ്റ്ട്രാക്കിന്‍റെ ബ്രാൻഡ് ധാർമ്മികതയെ പ്രതിനിധീകരിക്കാൻ കഴിയുന്ന മികച്ച അംബാസഡറാണെന്നും അജയ് മൗര്യ പറഞ്ഞു.ഫാസ്റ്റ്ട്രാക്കുമായുള്ള സഹകരണത്തെക്കുറിച്ച് ഞാൻ ശരിക്കും ആവേശഭരിതനാണെന്ന് ഫാസ്റ്റ്ട്രാക്കിന്‍റെ ബ്രാൻഡ് അംബാസഡർ വിജയ് ദേവരകൊണ്ട പറഞ്ഞു. ബ്രാൻഡ് എല്ലായ്‌പ്പോഴും യുവാക്കളെക്കുറിച്ചുള്ള ഏറ്റവും രസകരമായ ഉൾക്കാഴ്‌ചകൾ കണ്ടെത്തുന്നുണ്ട്. ഈ കാമ്പെയിനിലൂടെയും അത് തുടരുകയാണ്. ഒരാളുടെ വ്യക്തിത്വത്തിലെയും തിരഞ്ഞെടുപ്പുകളിലെയും വൈരുദ്ധ്യങ്ങളെ ആഘോഷിക്കുക എന്ന 'ബി ബോത്ത്' കാമ്പെയിന്‍റെ സന്ദേശം തന്നോട് ഏറെ ചേർന്ന് നിൽക്കുന്നതാണ്. ഈ അതുല്യമായ നിരീക്ഷണത്തിന് നൽകിയ ഫാഷനബിൾ ക്രിയേറ്റീവ് എക്സ്പ്രഷനിൽ ആവേശഭരിതനാണെന്നും അദ്ദേഹം പറഞ്ഞു
ഫാസ്റ്റ്ട്രാക്ക്, ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ, ലൈഫ്‌സ്റ്റൈൽ, ഷോപ്പേഴ്‌സ് സ്റ്റോപ്പ് എന്നിവിടങ്ങളിലും ഓണ്‍ലൈനായി www.fastrack.in, ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര എന്നിവിയങ്ങളിലും ഫാസ്റ്റ്ട്രാക്ക് 'ബി ബോത്ത്' കളക്ഷൻ വാച്ചുകൾ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം