'തിരിച്ചടി മറികടക്കുമോ?'; എയർ ഇന്ത്യ ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറുമെന്ന് റിപ്പോർട്ടുകൾ

google news
k
 

എയർ ഇന്ത്യ ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറാൻ സാധ്യത. കഴിഞ്ഞ ഒക്‌ടോബറിലാണ് ലേലനടപടികൾ പൂർത്തിയായത്. 69 വർഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്

ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ 1932ലാണ് എയർ ഇന്ത്യയുടെ തുടക്കം.1953ൽ സർക്കാർ ഏറ്റെടുത്തെങ്കിലും ജെ.ആർ.ഡി ടാറ്റയെ തുടരാൻ അനുവദിക്കുകയായിരുന്നു.1977ൽ ജനത സർക്കാരാണ് ടാറ്റയെ എയർ ഇന്ത്യയിൽ നിന്നും നീക്കിയത്.

വിദേശ സർവീസ് എയർ ഇന്ത്യയെന്ന പേരിലും അഭ്യന്തര സർവീസ് ഇന്ത്യൻ എയർലൈൻസ് എന്നപേരിലുമാണ് സർവീസ് നടത്തിയിരുന്നത്. 2007ൽ യു പി എ സർക്കാരാണ് ലയിപ്പിച്ചു ഒറ്റകമ്പനിയാക്കിയത്. 67,000 കോടിക്ക് 111 പുതിയ വിമാനങ്ങൾ വാങ്ങിയതും പുതിയ ബജറ്റ് എയർ ലൈൻസുകൾ ഇന്ത്യൻ ആകാശം കീഴടക്കിയതും എയർ ഇന്ത്യയ്ക്ക് വളരെ തിരിച്ചടിയായിരുന്നു. 

Tags