ആമസോണിലൂടെ ഇനി കാർ വാങ്ങാം; പുതിയ വിൽപ്പന തന്ത്രത്തിന് തുടക്കമിട്ട് ആമസോൺ; ഹ്യൂണ്ടായിയുമായി ആദ്യ കരാർ

google news
car sale

chungath new advt

ഇനി ആമസോണിൽ നിന്ന് കാറുകളും വാങ്ങാം. സൈറ്റിൽ കാറുകൾ നോക്കി ഫീച്ചേഴ്സ് താരതമ്യം ചെയ്ത് പണം അടക്കാനും ഒക്കെ ഓപ്ഷൻ. അടുത്തുള്ള ഡീലർഷിപ്പിൽ നേരിട്ടെത്തി കാർ എടുക്കാം. അല്ലെങ്കിൽ ഉപഭോക്താക്കളുടെ സൗകര്യമനുസരിച്ച് വീട്ടിൽ നേരിട്ട് കാർ എത്തിക്കും.

അടുത്ത വർഷം മുതൽ ആണ് ആമസോണിലൂടെ കാർ വാങ്ങാൻ ആകുക. ഇതിന് ഹ്യൂണ്ടായിയുമാണ് ആമസണിൻെറ ആദ്യ കരാർ.
ഇപ്പോൾ ഉപഭോക്താക്കൾക്ക് കാർ ഷോറൂമുകൾ കണ്ടെത്താനും വില താരതമ്യം ചെയ്യാനുമൊക്കെ കഴിയുമെങ്കിലും കാർ വാങ്ങാൻ കഴിയില്ല. അടുത്ത വർഷം ഹ്യുണ്ടായ് ഡീലർമാർ സൈറ്റിൽ വിൽപ്പനയ്ക്കുള്ള മോഡലുകൾ ലിസ്റ്റ് ചെയ്തതിന് ശേഷമാണ് കാറുകൾ വാങ്ങാൻ ആകുക.

വാഹനം കൈമാറുന്നത് ഡീലർ തന്നെയായിരിക്കും എന്നതാണ് ആകർഷണം. ഉപഭോക്താവിനും ഡീലർഷിപ്പിനും ഇടയിലുള്ള ഇടനിലക്കാരനായി ആമസോണിന്റെ പ്ലാറ്റ്ഫോം പ്രവർത്തിക്കും. സൈറ്റിൽ വാഹനങ്ങൾ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് കമ്പനി മറ്റ് വാഹന നിർമ്മാതാക്കളുമായി കരാറുണ്ടാക്കുമോ എന്നതിൽ വ്യക്തതയില്ല. പുതിയ ഷോപ്പിംഗ് അനുഭവം ഡീലർമാർ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകരമാകുമെന്ന് ആമസോൺ ഒരു ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ചില ബ്രാൻഡുകൾക്കായി വെർച്വൽ ഷോറൂമുകളും ഒരുക്കാൻ ആമസോൺ ബന്ധതിയിടുന്നതായി ആണ് സൂചന. സൈറ്റിലൂടെ തന്നെ ചില കാ‍ർ ആക്സസറീസും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ ആകും.

read also...ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​: കി​ർ​ഗി​സ്​​താ​നി​ലെ​ത്തി​യ ഒ​മാ​ൻ പ​രി​ശീ​ല​നം തു​ട​ങ്ങി

കരാറിൻെറ ഭാഗമായി, ആമസോണിൻെറ അലക്‌സ വോയ്‌സ് അസിസ്റ്റന്റ് 2025 മുതൽ ഹ്യൂണ്ടായ് വാഹനങ്ങളിൽ ലഭ്യമാകും. ക്ലൗഡ് സേവനങ്ങൾക്കായി ഹ്യുണ്ടായ് എഡബ്ല്യുഎസ് ഉപയോഗിക്കും. ഉപഭോക്താക്കളിൽ കാർ ഷോപ്പിംഗ് വെറുക്കുന്നവരുണ്ട്. മിക്ക സർവേകളും കാണിക്കുന്നത് ഡീലർഷിപ്പ് അനുഭവങ്ങൾ ആളുകളെ നിരാശ പെടുത്താറുണ്ടെന്നാണ്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കളെ നേരിട്ട് വാഹനങ്ങൾ വാങ്ങാൻ സഹായിക്കുന്ന ഡയറക്ട്-ടു-കൺസ്യൂമർ (ഡിടിസി) പ്രക്രിയയ്ക്ക് നേതൃത്വം നൽകാൻ ടെസ്‌ല ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. ഈ മോഡലാണ് ഇപ്പോൾ ആമസോൺ വ്യാപകമാക്കാൻ ശ്രമിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags