റിയാദ്: സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നു. 4193 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 2,01,801 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1802 ആയി ഉയര്‍ന്നു. ഒമാനില്‍ പുതുതായി 1,374 പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇന്നലെ 5 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 193 ആയി. ആകെ രോഗബാധിതരുടെ എണ്ണം 43,929 ആണ്.
813 പേര്‍ക്കാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. കുവൈത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 48,672 ആണ്. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 360 ആയി.
Comments