സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. ഇതോടെ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരോടക്കം നിരീക്ഷണത്തിലായി.

ജൂലൈ ആദ്യവാരത്തിലാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്. അർബുദ രോഗിയായ നസീർ കോട്ടയം മെഡിക്കൽ കോളേജിലും ഇതിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സക്കായി എത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചാണ് ഞായറാഴ്ച രാവിലെ മരിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നെന്നതെന്ന് വ്യക്തമല്ല.